കെ.​​എം.​​സി.​​സി ബാ​​ലു​​ശ്ശേ​​രി മ​​ണ്ഡ​​ലം ‘ഹ​​രി​​താ​​ര​​വം’ സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്റ് നാ​​സ​​ർ അ​​ൽ​​മ​​ഷ്ഹൂ​​ർ ത​​ങ്ങ​​ൾ ഉ​​ദ്ഘ​​ട​​നം ചെ​​യ്യു​​ന്നു

കെ.​എം.​സി.​സി ബാ​ലു​ശ്ശേ​രി മ​ണ്ഡ​ലം ‘ഹ​രി​താ​ര​വം’

കു​വൈ​ത്ത് സി​റ്റി: കെ.​എം.​സി.​സി ബാ​ലു​ശ്ശേ​രി മ​ണ്ഡ​ലം ക​മ്മി​റ്റി ആ​ഭി​മു​ഖ്യ​ത്തി​ൽ ‘ഹ​രി​ത വ​സ​ന്ത​ത്തി​ന് ന​ക്ഷ​ത്ര​ങ്ങ​ൾ കാ​വ​ലി​രു​ന്ന കാ​ലം’​എ​ന്ന പ്ര​മേ​യ​ത്തി​ൽ ഹ​രി​താ​ര​വം-2024 സം​ഘ​ടി​പ്പി​ച്ചു.

ഫ​ർ​വാ​നി​യ ഫ്ര​ണ്ട് ലൈ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് നാ​സ​ർ അ​ൽ​മ​ഷ്ഹൂ​ർ ത​ങ്ങ​ൾ ഉ​ദ്ഘ​ാട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് ഇ​സ്മാ​യി​ൽ വ​ള്ളി​യോ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബാ​ലു​ശ്ശേ​രി മ​ണ്ഡ​ലം വ​നി​ത ലീ​ഗ് സെ​ക്ര​ട്ട​റി ന​ദീ​റ പൂ​ന​ത്തി​ന് ക​മ്മ​റ്റി​യു​ടെ സ്നേ​ഹോ​പ​ഹാ​രം വൈ​സ് പ്ര​സി​ഡ​ന്റ് യൂ​സു​ഫ് പൊ​യി​ൽ കൈ​മാ​റി.

‘സി.​എ​ച്ച്. ന​യി​ച്ച വി​ദ്യാ​ഭ്യാ​സ വി​പ്ല​വം’ എ​ന്ന വി​ഷ​യ​ത്തി​ൽ ഹി​ജാ​സ് അ​ത്തോ​ളി പ്ര​ബ​ന്ധ​മ​വ​ത​രി​പ്പി​ച്ചു. സം​സ്ഥാ​ന-​ജി​ല്ല നേ​താ​ക്ക​ളാ​യ മു​സ്ത​ഫ കാ​രി, ഹാ​രി​സ് വ​ള്ളി​യോ​ത്ത്, ഗ​ഫൂ​ർ വ​യ​നാ​ട്, എം.​കെ. അ​ബ്ദു​ൽ റ​സാ​ഖ്, എം.​ആ​ർ. നാ​സ​ർ, ശാ​ഹു​ൽ ബേ​പ്പൂ​ർ, ഫാ​സി​ൽ കൊ​ല്ലം, അ​സീ​സ് തി​ക്കോ​ടി, അ​സീ​സ് പേ​രാ​മ്പ്ര, ഗ​ഫൂ​ർ അ​ത്തോ​ളി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

റ​ഷീ​ദ് നാ​റാ​ത്ത്, ആ​ബി​ദ് ഉ​ള്ള്യേ​രി, സ​ലിം ബാ​ലു​ശ്ശേ​രി, സി.​കെ. ക​രീം, നൗ​ഷാ​ദ് കി​നാ​ലൂ​ർ, ഷം​സീ​ർ വ​ള്ളി​യോ​ത്ത് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹാ​ഷി​ദ് മു​ണ്ടോ​ത്ത് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ഹ​ർ​ഷ​ദ് കാ​യ​ണ്ണ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - KMCC Balusheri Mandalam haritharavam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.