പ്രവാസം മതിയാക്കി നാട്ടിലേക്ക് തിരിക്കുന്ന കെ.കെ.എം.എ സീനിയർ ലീഡർ വി.പി. ബഷീറിന് നൽകിയ യാത്രയയപ്പ്
കുവൈത്ത് സിറ്റി: കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ (കെ.കെ.എം.എ) ഫർവാനിയ സോണൽ ആദരം- 2022 ഫർവാനിയ ബദർ അൽ സമ ഹാളിൽ സംഘടിപ്പിച്ചു. കേന്ദ്ര വൈസ് ചെയർമാൻ എ.പി അബ്ദുൽ സലാം ഉൽഘാടനം ചെയ്തു. ഫർവാനിയ സോണൽ പ്രസിഡന്റ് വി.കെ നാസർ അധ്യക്ഷത വഹിച്ചു.
സംഘടന തലത്തിൽ നടന്ന വിവിധ മത്സരങ്ങളിൽ വിജയികളായ 51 പേർ പങ്കെടുത്തു. 38 വർഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലെക്ക് യാത്രയാവുന്ന ജലീബ് ബ്രാഞ്ചിന്റെ മുൻ പ്രസിഡന്റും കെ.കെ.എം.എ മുതിർന്ന നേതാവുമായ വി.പി ബഷീറിന് യോഗം യാത്രയപ്പ് നൽകി. കെ.കെ.എം.എയിൽ ഏറ്റവും കൂടുതൽ മെമ്പർമാരെ നയിക്കുന്ന സ്റ്റാർ ക്ലബ്ബ് അംഗവും ഫർവാനിയ സോണൽ ട്രഷററുമായ പി.മുഹമ്മദ് ശരീഫിനെ ഉപഹാരം നൽകി ആദരിച്ചു.
ഫർവാനിയ സോണൽ അഡ്മിൻ സെക്രട്ടറി ജംഷീദ് സ്വാഗതം പറഞ്ഞു. കേന്ദ്ര കമ്മിറ്റി അഗംങ്ങളായ കെ.എച് മുഹമ്മദ് സുൽഫിക്കർ, സോണൽ ട്രഷറർ പി.മുഹമ്മദ് ഷെരീഫ് എന്നിവർ സംസാരിച്ചു. സോണൽ വൈസ് പ്രസിഡണ്ട് മൌതീൻ കോയ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.