കെ.കെ.ഐ.സി ഫർവാനിയ മദ്റസ മാഗസിൻ അൽ അമീൻ പ്രകാശനം ചെയ്യുന്നു
Posted On
date_range Updated On
date_range വിദ്യാർഥികളുടെ സർഗ്ഗാവിഷ്കാരങ്ങളുമായി ‘അൽവാൻ’; കെ.കെ.ഐ.സി മദ്റസ മാഗസിൻ പ്രകാശനം ചെയ്തു
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്‌ലാഹി സെൻ്റർ (കെ.കെ.ഐ.സി) ഫർവാനിയ മദ്റസ മാഗസിൻ പ്രകാശനം ചെയ്തു. ‘അൽവാൻ’ എന്ന പേരിലുള്ള മാഗസിൻ കെ.കെ.ഐ.സി എഡ്യൂക്കേഷൻ അസി.സെക്രട്ടറി അൽ അമീൻ പ്രകാശനം ചെയ്തു. മദ്റസ സദർ മുദരിസ് സ്വാലിഹ് സുബൈർ അധ്യക്ഷത വഹിച്ചു. ശബീർ സലഫി സ്വാഗതവും ജാഫർ തൃശൂർ നന്ദിയും പറഞ്ഞു.
കാലിക പ്രസക്തവും ആത്മീയവുമായ വിജ്ഞാന ബോധവൽക്കരണവും , വിദ്യാർഥികളുടെ കാലിഗ്രാഫി, കഥ, കവിത, ചിത്ര രചന എന്നിവ ഉൾപ്പെടുത്തിയാണ് മാഗസിൻ പുറത്തിറങ്ങിയിരിക്കുന്നത്. മദ്റസ വിദ്യാർഥികൾ,രക്ഷിതാക്കൾ, അധ്യാപകർ എന്നിവരുടെ സൃഷ്ടികൾ മാഗസിനിൽ ഉണ്ട്. മാഗസിൻ പ്രവർത്തനങ്ങൾക്ക് നൗഫൽ ഒട്ടുമ്മൽ, യാസർ പയ്യോളി, ശബൽ ബഷീർ, മുത്തലിബ്, അസ്ലം ആലപ്പുഴ, റിദ്‌വാൻ ജാഫർ, റുഖിയ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.