കെ.കെ.ഐ.സി യാത്രയയപ്പ് യോഗത്തിൽ ലത്തീഫ് ഹസ്സൻ സംസാരിക്കുന്നു
കുവൈത്ത് സിറ്റി: പ്രവാസ ജീവിതം അവസാനിച്ച് സ്വദേശത്തേക്കു പോകുന്ന കെ.കെ.ഐ.സി ഫഹാഹീൽ യുണിറ്റ് ജനറൽ സെക്രട്ടറിയും, കേന്ദ്ര എക്സിക്യുട്ടീവ് ഭാരവാഹിയുമായ ലത്തീഫ് ഹസ്സന് സംഘടന യാത്രയയപ്പ് നൽകി. ഫൈഹയിൽ നടന്ന യാത്രയയപ്പ് സംഗമത്തിൽ മുഹമ്മദ് അസ്‌ലം കാപ്പാട്, എൻ.കെ. അബ്ദുസ്സലാം, പി.എൻ. അബ്ദുറഹിമാൻ, അബ്ദുൽ അസീസ് നരക്കോട്, സമീർ അലി ഏകരൂൽ, ഷബീർ സലഫി, അബ്ദുറഹിമാൻ തങ്ങൾ, അഷ്‌റഫ് ഏകരൂൽ, അൻസാർ കൊയിലാണ്ടി, ഹാഫിദ് മുഹമ്മദ് അസ്‌ലം, അനിലാൽ ആസാദ്, സുബിൻ യൂസഫ്, സാജു ചെംനാട്, സൈദലവി സുല്ലമി എന്നിവർ ആശംസ അർപ്പിച്ചു. ലത്തീഫ് ഹസ്സനുള്ള ഉപഹാരം കെ.കെ.ഐ.സി ആക്റ്റിങ് ജനറൽ സെക്രെട്ടറി എൻ.കെ അബ്ദുസ്സലാം കൈമാറി. ലത്തീഫ് ഹസ്സൻ മറുപടി സംസാരം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.