കെ.കെ.ഐ.സി പഠന സംഗമത്തിൽ മുസ്തഫ സഖാഫി
സംസാരിക്കുന്നു
Posted On
date_range Updated On
date_range കെ.കെ.ഐ.സി ഫഹാഹീൽ യൂനിറ്റ് പഠന സംഗമം
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ് ലാഹി സെന്റർ (കെ.കെ.ഐ.സി) ഫഹാഹീൽ യൂനിറ്റിന്റെ ആഭിമുഖ്യത്തിൽ ‘തൗഹീദ് - യാഥാർഥ്യവും വ്യതിയാനങ്ങളും’എന്ന വിഷയത്തിൽ പഠന സംഗമം നടത്തി.
ഫഹാഹീൽ മസ്ജിദ് അജീലിൽ നടന്ന സംഗമത്തിൽ മുസ്തഫ സഖാഫി അൽ കാമിലി മുഖ്യപ്രഭാഷണം നിർവഹിച്ചു. ‘തൗഹീദ്, രിസാലത്ത്, ആഖിറത്ത്’ എന്ന പ്രമേയത്തിൽ കെ.കെ.ഐ.സി നടത്തി വരുന്ന കാമ്പയിന്റെ ഭാഗമായിരുന്നു പഠന സംഗമം.
കെ.കെ.ഐ.സി ഫഹാഹിൽ യൂനിറ്റ് പ്രസിഡന്റ് മുഹമ്മദ് അൻസാർ അധ്യക്ഷതവഹിച്ചു. യൂനിറ്റ് ദഅവ സെക്രട്ടറി അനിലാൽ ആസാദ് സ്വാഗതവും ജനറൽ സെക്രട്ടറി ലത്തീഫ് ഹസൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.