പി.എൻ. അബ്ദുല്ലത്തീഫ് മദനി (പ്രസി), സുനാഷ് ശുക്കൂർ (ജന. സെക്ര), കെ.സി. അബ്ദുല്ലത്തീഫ് (ട്രഷ.)
കെ.കെ.ഐ.സി പുതിയ കേന്ദ്ര കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാഹി സെൻറർ (കെ.കെ.ഐ.സി) 2023 വർഷത്തേക്കുള്ള പുതിയ കേന്ദ്ര കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഭാരവാഹികളായി പി.എൻ. അബ്ദുല്ലത്തീഫ് മദനി (പ്രസി), സുനാഷ് ശുക്കൂർ (ജന. സെക്ര), കെ.സി. അബ്ദുല്ലത്തീഫ് (ട്രഷ), സി.പി. അബ്ദുൽ അസീസ് (വൈ. പ്രസി) എന്നിവരെ തെരഞ്ഞെടുത്തു. വിവിധ വകുപ്പ് സെക്രട്ടറിമാരായി സക്കീർ കെ.എ (ഓർഗനൈസിങ്), പി.എൻ. അബ്ദുറഹിമാൻ (ദഅവ), അസ്ഹർ അത്തേരി (ക്യു.എച്ച്.എൽ.സി), ഹാറൂൻ അബ്ദുൽ അസീസ് (വിദ്യാഭ്യാസം), മുഹമ്മദ് അസ്ലം കാപ്പാട് (സാമൂഹിക ക്ഷേമം), എൻ.കെ. അബ്ദുസ്സലാം (പബ്ലിക് റിലേഷൻ), മഹബൂബ് കാപ്പാട് (ക്രിയേറ്റിവിറ്റി), അനിലാൽ ആസാദ് (ഐ.ടി) എന്നിവരെയും തെരഞ്ഞെടുത്തു.
2022ലെ പ്രവർത്തന റിപ്പോർട്ട് സുനാഷ് ശുക്കൂറും സാമ്പത്തിക റിപ്പോർട്ട് കെ.സി. അബ്ദുൽ ലത്തീഫും അവതരിപ്പിച്ചു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി അംഗങ്ങളായ ഷബീർ നന്തി, മുജീബ് റഹ്മാൻ റിഗ്ഗൈ, അമീൻ ഹവല്ലി, അൻവർ കാളികാവ്, അസ്ലം ആലപ്പി, യാസർ പയ്യോളി എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. പി.എൻ. അബ്ദുൽ ലത്തീഫ് മദനി, സി.പി. സലീം എന്നിവർ ഓൺലൈനിൽ കേന്ദ്ര കൗൺസിലിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു. കുവൈത്തിലെ പ്രവാസി ഇന്ത്യൻ സമൂഹത്തിൽ 37 വർഷമായി വിവിധ പ്രവർത്തനങ്ങളുമായി കെ.കെ.ഐ.സി സജീവമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.