Posted On
date_range Updated On
date_range കെ.കെ.ഐ.സി കാമ്പയിൻ ഉദ്ഘാടന സമ്മേളനം ഇന്ന്
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാഹി സെന്റർ (കെ.കെ.ഐ.സി) ‘തൗഹീദ്, രിസാലത്, ആഖിറത്’ എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന വെക്കേഷൻ കാമ്പയിൻ ഉദ്ഘാടന സമ്മേളനം വെള്ളിയാഴ്ച റിഗായ് ഔഖാഫ് ഓഡിറ്റോറിയത്തിൽ നടക്കും.
വൈകുന്നേരം 7.15ന് ആരംഭിക്കുന്ന സമ്മേളനത്തിൽ കുവൈത്ത് മത കാര്യ മന്ത്രാലയം പ്രതിനിധികൾ പങ്കെടുക്കും.
പരിപാടിയിൽ തൗഹീദ് എന്ന വിഷയത്തിൽ പി.എൻ. അബ്ദുറഹിമാൻ അബ്ദുൽ ലത്തീഫ്, രിസാലത്ത് എന്ന വിഷയത്തിൽ സമീർ അലി ഏകരൂൽ, ആഖിറത്ത് എന്ന വിഷയത്തിൽ അബ്ദുസ്സലാം സ്വലാഹി എന്നിവർ പ്രഭാഷണം നടത്തും. സ്ത്രീകൾക്ക് പ്രത്യേക സൗകര്യമുണ്ടായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.