കു​വൈ​ത്ത് ഇ​ന്ത്യ​ൻ റെ​സ്റ്റാ​റ​ന്റ് അ​സോ​സി​യേ​ഷ​ൻ ജ​ഹ​റ ഏ​രി​യ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളും അം​ഗ​ങ്ങ​ളും

കിറ കുവൈത്ത് ജഹറ ഏരിയാ കമ്മിറ്റി രൂപവത്കരിച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് ഇന്ത്യൻ റെസ്റ്റാറന്റ് അസോസിയേഷൻ (കിറ) അഞ്ചാമത് ഏരിയ കമ്മിറ്റി ജഹറയിൽ രൂപത്കരിച്ചു. ജഹറ ഫരീജ് സ്വഹല റെസ്റ്റാറന്റിൽ ചേർന്ന യോഗത്തിൽ ട്രഷറർ നിഹാസ് സ്വാഗതം പറഞ്ഞു.

ചെയർമാൻ സിദ്ധീഖ് വലിയകത്ത് അധ്യക്ഷത വഹിച്ചു. ഇലക്ഷൻ കമ്മിറ്റി ചെയർമാൻ റഷീദ് തക്കാര തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. പുതിയ ഭാരവാഹികൾ: അബ്ദുൽ മജീദ് (പ്രസി), ഫൈസൽ പട്ടാമ്പി, സുഹൈൽ അർദ്ദീയ (വൈ. പ്രസി), പി.ടി. ഇബ്രാഹീം (ജന. സെക്ര), മുസ്തഫ സുലൈബിയ്യ, ഒ.ടി. ഫിറോസ്(ജോ.സെക്ര), ഗഫൂർ കോട്ടക്കുന്ന് (ട്രഷ). എസ്‌സിക്യൂട്ടിവ് അംഗങ്ങൾ: ഷംസുദ്ദീൻ ചെരക്കോത്ത്, അസ്‌ലം കുട്ടി കാട്ടൂർ, ഷിയാബ് സൈൻ, ഉമ്മർ എം.പി, ഇസ്മായിൽ, ശാഹുൽ ഹമീദ്, ശിഹാബുദ്ധീൻ കെ.വി, ഫായിസ്, ഷിയാബ് സി, മുനീർ, മുഫീദ് കബ്ദ്‌, ടി. അഷ്‌റഫ്, ഹക്കീം ഇടപ്പള്ളി.

ഇതോടെ കുവൈത്ത് ഇന്ത്യൻ റെസ്റ്റാറന്റ് അസോസിയേഷന് ആസ്മ-ഹവല്ലി, ഫർവനിയ, മുബാറക്കൽ കബീർ, അഹമ്മദി, ജഹറ എന്നിങ്ങനെ അഞ്ച് ഏരിയ കമ്മിറ്റി നിലവിൽ വന്നു. ജനുവരി ആദ്യപകുതിയിൽ ചേരുന്ന ജനറൽ ബോഡി യോഗത്തിൽ പുതിയ കമ്മിറ്റി നിലവിൽ വരും.

Tags:    
News Summary - KIRA formed the Kuwait Jahara Area Committee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.