കെ.ഐ.ജി റിഗ്ഗായ് ഏരിയ മർഹബൻ യാ റമദാൻ പരിപാടിയിൽ ഡോ. അലിഫ് ഷുക്കൂർ സംസാരിക്കുന്നു
കുവൈത്ത് സിറ്റി: റമദാനെ വരവേൽക്കുന്നതിന്റെ ഭാഗമായി കെ.ഐ.ജി റിഗ്ഗായ് ഏരിയ ‘മർഹബൻ യാ റമദാൻ’ പരിപാടി സംഘടിപ്പിച്ചു. സിംഫണി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഡോ. അലിഫ് ഷുക്കൂർ മുഖ്യപ്രഭാഷണം നടത്തി. ഏരിയ പ്രസിഡന്റ് അറഫാത്ത് അധ്യക്ഷത വഹിച്ചു. ഫിസ അശ്റഫ് ഖിറാഅത്തും നിർവഹിച്ചു.
യാസിർ കരിങ്കല്ലത്താണിയുടെ നേതൃത്വത്തിൽ ക്വിസ് മത്സരം നടത്തി വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു. സെക്രട്ടറി മൊഹമ്മദ് ഫഹീം സ്വാഗതവും ട്രഷറർ ഖലീൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.