കുവൈത്ത് സിറ്റി: ഇസ്‌ലാമിലെ രണ്ടാമത്തെ ആധികാരിക പ്രമാണമായ ഹദീസിെൻറ വിവിധ തലങ്ങൾ സമൂഹത്തിന് പരിചയപ്പെടുത്തി കേരള ഇസ്‍ലാമിക് ഗ്രൂപ്പ് കേന്ദ്ര കമ്മിറ്റി സംഘടിപ്പിക്കുന്ന ഹദീസ് സെമിനാർ ഇന്ന് നടക്കും. വെള്ളിയാഴ്‌ച 5.30ന് കെ.ഐ.ജി ഫേസ്ബുക് പേജിൽ നടക്കുന്ന സെമിനാർ ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന അധ്യക്ഷൻ എം.ഐ. അബ്‌ദുൽ അസീസ് ഉദ്ഘാടനം നിർവഹിക്കും.
പ്രമുഖ പണ്ഡിതന്മാരായ ഡോ. ബഹാവുദ്ദീൻ നദ്‌വി കൂരിയാട്, വി.ടി. അബ്ദുല്ല കോയ തങ്ങൾ, വി.എച്ച്. അലിയാർ ഖാസിമി, ഇൽയാസ് മൗലവി, പി.എൻ. അബ്‌ദുൽ ലത്തീഫ് മദനി എന്നിവർ യഥാക്രമം ഹദീസുകളുടെ ആഴവും അഴകും, സുന്നത്തിെൻറ പ്രാധാന്യം ഇസ്‌ലാമിൽ, ഹദീസുകളുടെ ആധുനികത, ഹദീസുകളുടെ ആധികാരികത, ഹദീസുകളോടുള്ള സമീപനം തെറ്റും ശരിയും തുടങ്ങിയ വിഷയങ്ങളിൽ പ്രഭാഷണങ്ങൾ നടത്തും. കെ.ഐ.ജി പ്രസിഡൻറ് ഫൈസൽ മഞ്ചേരി അധ്യക്ഷത വഹിക്കും. https://www.facebook.com/kigkuwait എന്ന ഫേസ് ബുക് പേജിൽ സന്ദർശിച്ച് തൽസമയം കാണാം. കൂടുതൽ വിവരങ്ങൾക്ക് 99057829 എന്ന നമ്പറിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.