'കെ.ഐ.ജി കനിവ്' സൗജന്യ ഓൺലൈൻ കൗൺസലിംഗ്‌ ആരംഭിച്ചു

കുവൈത്ത് സിറ്റി: നിലവിലെ യുദ്ധസാഹചര്യങ്ങൾ സൃഷ്ടിക്കുന്ന ആശങ്കകളിലും മാനസിക സമ്മർദ്ദങ്ങളിലും ഉഴലുന്നവർക്ക് ആശ്വാസമേകാൻ കെ.ഐ.ജി കനിവ് കൗൺസലിംഗ്‌ സെന്റർ സൗജന്യ ഓൺലൈൻ കൗൺസലിംഗ്‌ സേവനം ആരംഭിക്കുന്നു. യുദ്ധവാർത്തകൾ മൂലം ദൈനംദിന ജീവിതത്തിൽ മാനസിക പ്രയാസങ്ങളും ട്രോമയും അനുഭവിക്കുന്നവർക്ക് താങ്ങാവുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി.

യുദ്ധം സൃഷ്ടിക്കുന്ന അനിശ്ചിതത്വം, ഉത്കണ്ഠ, ഉറക്കമില്ലായ്മ, ഭയം തുടങ്ങിയ പ്രയാസങ്ങൾ അനുഭവിക്കുന്നവർക്ക് പരിശീലനം ലഭിച്ച വിദഗ്ദ്ധരായ കൗൺസലർമാരുടെ സേവനം ഇതിലൂടെ ലഭ്യമാകും. പൂർണ്ണമായും രഹസ്യാത്മകത ഉറപ്പുവരുത്തിക്കൊണ്ട് ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴിയാണ് കൗൺസലിംഗ്‌ നൽകുന്നത്.

സമാധാനവും മാനസികാരോഗ്യവും വീണ്ടെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ സേവനം പ്രയോജനപ്പെടുത്താമെന്ന് സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും സേവനങ്ങൾക്കുമായി താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക.

കുവൈത്ത് സിറ്റി:65924434

അബ്ബാസിയ:99192511

ഫർവാനിയ :41126578

സാൽമിയ:90942193

റിഗ്ഗഈ:66213069

ഫഹാഹീൽ:90095814

അബുഹലിഫ:51302201

Tags:    
News Summary - KIG Kaniv has started free online counseling

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.