കെ.ഐ.ജി ഹസാവി യൂനിറ്റ് സമ്മേളനത്തിൽ അൻവർ സയീദ് സംസാരിക്കുന്നു
കുവൈത്ത് സിറ്റി: ‘പ്രവാചകൻ വിശ്വവിമോചകൻ’ എന്ന തലക്കെട്ടിൽ കെ.ഐ.ജി സംഘടിപ്പിക്കുന്ന കാമ്പയിനിന്റെ ഭാഗമായി ഹസാവി യൂനിറ്റ് സമ്മേളനം സംഘടിപ്പിച്ചു. ഹെവൻസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ അൻവർ സയീദ് മുഖ്യപ്രഭാഷണം നടത്തി. പ്രവാചകനോടുള്ള സ്നേഹം പ്രകടിപ്പിക്കേണ്ടത് പ്രവാചകചര്യ പിൻപറ്റുന്ന ജീവിതത്തിലൂടെയാണെന്ന് അദ്ദേഹം ഉണർത്തി.
പി.കെ. ഹുസൈൻ അധ്യക്ഷത വഹിച്ചു. നൗഷാദ് ഓമശ്ശേരി ഖുർആൻ ക്ലാസെടുത്തു. അബ്ബാസിയ ഏരിയ പ്രസിഡന്റ് മുനീർ മടത്തിൽ ആശംസ നേർന്നു. കെ.സിദ്ദീഖ് സ്വാഗതവും ആർ.വി. സിദ്ദീഖ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.