കെ.​എ​ഫ്.​സി.​എ​ൽ ക്രി​ക്ക​റ്റ് ജേ​താ​ക്ക​ളാ​യ ക​ണ്ണൂ​ർ ക്രി​ക്ക​റ്റ്‌ ക്ല​ബ്‌ കു​വൈ​ത്ത് ടീം

കെ.​എ​ഫ്.​സി.​എ​ൽ ക്രി​ക്ക​റ്റ്: ക​ണ്ണൂ​ർ ക്രി​ക്ക​റ്റ്‌ ക്ല​ബ്‌ കു​വൈ​ത്ത് ജേ​താ​ക്ക​ൾ

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ലെ ​പ്ര​ധാ​ന ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്റാ​യ കെ.​എ​ഫ്.​സി.​എ​ൽ സീ​സ​ൺ-10​ൽ ടീം ​ക​ണ്ണൂ​ർ ക്രി​ക്ക​റ്റ്‌ ക്ല​ബ്‌ കു​വൈ​ത്ത് ജേ​താ​ക്ക​ളാ​യി. അ​ബു​ഹ​ലീ​ഫ എ​ൻ.​സി.​സി ഗ്രൗ​ണ്ടി​ൽ ന​ട​ന്ന ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ റൈ​സി​ങ് സ്റ്റാ​റി​നെ കീ​ഴ​ട​ക്കി​യാ​ണ് കി​രീ​ട നേ​ട്ടം.

ആ​ദ്യം ബാ​റ്റ് ചെ​യ്ത റൈ​സി​ങ് സ്റ്റാ​ർ 16.3 ഓ​വ​റി​ൽ 129 റ​ണ്ണി​ന് ആ​ൾ ഔ​ട്ട്‌ ആ​യി. മ​റു​പ​ടി ബാ​റ്റി​ങ്ങി​ന് ഇ​റ​ങ്ങി​യ ക​ണ്ണൂ​ർ ക്രി​ക്ക​റ്റ്‌ ക്ല​ബ്‌ 12.3 ഓ​വ​റി​ൽ വി​ജ​യ​ല​ക്ഷ്യം മ​റി​ക​ട​ന്നു. ഫൈ​ന​ലി​ലെ മി​ക​ച്ച ക​ളി​ക്കാ​രാ​യി 30 ബാ​ളി​ൽ 75 റ​ൺ​സ് നേ​ടി​യ ക​ണ്ണൂ​ർ ക്രി​ക്ക​റ്റ്‌ ക്ല​ബി​ന്റെ ഷി​നു ജോ​ൺ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

വി​ജ​യി​ക​ൾ​ക്കാ​യു​ള്ള ട്രോ​ഫി കാ​പ്റ്റ​ൻ ഷെ​ഫീ​ർ ഷെ​ഫി, വൈ​സ് കാ​പ്റ്റ​ൻ റോ​ബി​ൻ മാ​ത്യു, ടീം ​മാ​നേ​ജ​ർ ജെ​ബി​ൻ ജോ​ണി എ​ന്നി​വ​ർ ചേ​ർ​ന്ന് ഏ​റ്റു​വാ​ങ്ങി.

Tags:    
News Summary - KFCL Cricket: Kannur Cricket Club Kuwait Winners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.