കെ.എഫ്.എ.ഇ.ഡി, ബഹ്റൈൻ പ്രതിനിധികൾ കരാർ ഒപ്പുവെച്ചതിനുശേഷം
കുവൈത്ത് സിറ്റി: ബഹ്റൈനിൽ വൈദ്യുതി ഗ്രിഡ് നവീകരിക്കുന്നതിന് കുവൈത്ത് ഫണ്ട് ഫോർ അറബ് ഇക്കണോമിക് ഡെവലപ്മെന്റിന്റെ (കെ.എഫ്.എ.ഇ.ഡി) 31.25 ദശലക്ഷം ദീനാർ ധനസഹായം. ഇതു സംബന്ധിച്ച് കെ.എഫ്.എ.ഇ.ഡി ബഹ്റൈൻ സർക്കാറുമായി വായ്പാകരാറിൽ ഒപ്പുവെച്ചു.
220, 66 കെ.വി വൈദ്യുതി ട്രാൻസ്മിഷൻ ശൃംഖല വികസന പദ്ധതിക്കാണ് ധനസഹായം ഉപയോഗിക്കുക. ബഹ്റൈൻ ധനകാര്യ, ദേശീയ സമ്പദ്വ്യവസ്ഥ മന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫ കുവൈത്ത് ഫണ്ടിന്റെ ആക്ടിങ് ഡയറക്ടർ ജനറൽ വലീദ് ശംലാൻ അൽ ബഹറുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് കരാർ ഒപ്പിട്ടത്.
ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ഇവ) പ്രസിഡന്റ് കമൽ അഹ്മദും ചടങ്ങിൽ സന്നിഹിതനായിരുന്നു. ബഹ്റൈനിൽ വർധിച്ചുവരുന്ന വൈദ്യുതി ആവശ്യം നിറവേറ്റുന്നതിനായി 220 കെ.വി, 66 കെ.വി വൈദ്യുതി ട്രാൻസ്മിഷൻ ശൃംഖലകൾ ശക്തിപ്പെടുത്തുകയും വികസിപ്പിക്കുകയും ചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ബഹ്റൈനിലെ 220 കെ.വി, 66 കെ.വി വൈദ്യുതി പ്രസരണ ശൃംഖല വികസന പദ്ധതിക്ക് ധനസഹായം നൽകുന്നതിനായി കെ.എഫ്.എ.ഇ.ഡിയിൽനിന്നുള്ള അഞ്ചാമത്തെ വായ്പയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.