കുവൈത്ത് ഫണ്ട് ഫോർ അറബ് ഇക്കണോമിക് ഡെവലപ്മെന്റും കാമറൂണും വായ്പാ കരാർ കൈമാറുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് ഫണ്ട് ഫോർ അറബ് ഇക്കണോമിക് ഡെവലപ്മെന്റ് (കെ.എഫ്.എ.ഇ.ഡി) കാമറൂണുമായി അരി ഉൽപാദന വികസന പദ്ധതിക്ക് ധനസഹായം നൽകുന്നതിനായി മൂന്ന് മില്യൺ ദീനാറിന്റെ (ഏകദേശം 9.7 മില്യൺ യു.എസ് ഡോളർ) വായ്പാ കരാറിൽ ഒപ്പുവെച്ചു.
കെ.എഫ്.എ.ഇ.ഡി ആക്ടിങ് ഡയറക്ടർ ജനറൽ വലീദ് അൽ ബഹറും കാമറൂണിയൻ സാമ്പത്തിക, ആസൂത്രണ, പ്രാദേശിക വികസന മന്ത്രി അലാമിൻ ഔസ്മാൻ മെയ്യുമാണ് വായ്പാ കരാറിൽ ഒപ്പുവെച്ചത്. കാമറൂണിലെ മൂന്ന് പ്രദേശങ്ങളിൽ നെല്ല് ഉൽപാദനം വികസിപ്പിക്കുന്നതിനായി ഏകദേശം 5,000 ഹെക്ടർ കൃഷിഭൂമിക്ക് ഈ സഹായം ഗുണകരമാകും.
ഈ പ്രദേശങ്ങളിൽ സാമ്പത്തികവും സാമൂഹികവുമായ വികസനം പ്രോത്സാഹിപ്പിക്കുന്നതിന് സഹായ പദ്ധതി കാരണമാകുമെന്ന് കെ.എഫ്.എ.ഇ.ഡി വ്യക്തമാക്കി. അരിയുടെ ഭാഗിക സ്വയംപര്യാപ്തത ഉറപ്പാക്കുന്നതിനും സ്ത്രീകൾക്കും യുവാക്കൾക്കും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സഹായകരമാകും. ദാരിദ്ര്യ നിരക്ക് കുറക്കൽ ലക്ഷ്യമിട്ട് മാർക്കറ്റിങ്, വിതരണ കേന്ദ്രങ്ങൾ കണ്ടെത്തുന്നതിനും ഈ പദ്ധതി സഹായകമാകുമെന്ന് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.