കേരളീയ സമാജം ഓണാഘോഷം ഫ്ളയർ പ്രകാശനം; സെപ്റ്റംബർ 16 നാണ് ഓണാഘോഷം

കുവൈത്ത് സിറ്റി: കുവൈത്ത് കേരളീയ സമാജം ഓണാഘോഷം ഫ്‌ളയർ പ്രകാശനം ചെയ്തു. യോഗത്തിൽ പ്രസിഡന്റ്‌ ജെയിംസ് വി കൊട്ടാരം അധ്യക്ഷത വഹിച്ചു. രക്ഷാധികാരി തോമസ് പള്ളിക്കൽ സുഷ ദീപുവിന് നൽകി ഫ്‌ളൈയർ പ്രകാശനം നിർവഹിച്ചു.

ജനറൽ കൺവീനർ ജിജി വടശേരിക്കര, ജീമോൻ ചാക്കോളമണ്ണിൽ,സുരേഷ് ചാലിൽ, ജിബിൻ പൗലോസ് ബിന്റോ തോമസ്, ദീപു മോഹൻ, അഭിലാഷ് ചന്ദ്രൻ, ബിനു ജോസഫ് എന്നിവർ സംസാരിച്ചു. ശ്രീജ സുരേഷ്, ബിനോയ്‌, സാം, ശ്യാം ചെറുവത്തൂർ അനുഷ, സോഫി ലിനു എന്നിവർ നേതൃത്വം നൽകി.

സെപ്റ്റംബർ 16 ന് രാജധാനി പാലസിലാണ് ഓണാഘോഷ പരിപാടി. ഇതിനായി ജിജി വടശേരിക്കര (ജന കൺവീനർ), ദീപു മോഹൻ (പബ്ലിസിറ്റി), ജീമോൻ, ഷാഫി മക്കാത്തി (കൾചറൽ),ബിനു ജോസഫ്, ലിനു എബ്രഹാം (ട്രാൻസ്‌പോർട്), അഭിലാഷ് ചന്ദ്രൻ, റെജിലാൽ, ശ്യാം ചെറുവത്തൂർ, സാം എം പൗലോസ് (ഫുഡ്‌ കമ്മിറ്റി), ശ്രീജസുരേഷ് അനുശ്യാം, രമ്യ അഭിലാഷ്, ആശ ബിന്റോ (റിസപ്ഷൻ), ജിബിൻ പൗലോസ്, സുരേഷ് ചാലിൽ, ബിന്റോ തോമസ്, ബിനോയ്‌ ഉമ്മൻ എന്നിവർ അടങ്ങിയ വിവിധ കമ്മിറ്റിയെ തെരഞ്ഞെടുത്തു. കുട്ടികളുടെ കലാപരിപാടികൾ, ഗാനമേള, ഓണസദ്യ തുടങ്ങി വിവിധ പരിപാടികൾ അരങ്ങേറും.

Tags:    
News Summary - Kerala society, Onam celebrations,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.