കേരള പ്രസ് ക്ലബ്ബ് മാധ്യമ സമ്മേളനം മാറ്റി

കുവൈത്ത് സിറ്റി: കുവൈത്തിലെ മലയാളി മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ കേരള പ്രസ് കുവൈത്ത് വ്യാഴാഴ്ച നടത്താൻ തീരുമാനിച്ച മാധ്യമ സമ്മേളനം മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചതായി സംഘാടകർ അറിയിച്ചു.

സമ്മേളനത്തിൽ മുഖ്യാതിഥിയായി പ​​ങ്കെടുക്കാ​മെന്നേറ്റ മുതിർന്ന മാധ്യമപ്രവർത്തകൻ ശശികുമാറിന് ആരോഗ്യകാരണങ്ങളാൽ എത്താൻ കഴിയാത്ത സാഹചര്യത്തിലാണ് പരിപാടി മാറ്റിവെച്ചത്. പുതിയ തിയതി വൈകാതെ അറിയിക്കുമെന്നും സംഘാടകർ അറിയിച്ചു. ഫോട്ടോ ജേർണലിസ്റ്റ് ഗഫൂർ മൂടാടിയുടെ സ്മരണാർത്ഥം പ്രസ് ക്ലബ് ഏർപ്പെടുത്തിയ ന്യൂസ് ഫോട്ടോ അവാർഡ് ജേതാവിനെയും ചടങ്ങിൽ പ്രഖ്യാപിക്കും.

Tags:    
News Summary - Kerala Press Club postponed the media conference

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.