കേരള പ്രസ്ക്ലബ് കുവൈത്ത് അംഗങ്ങളും കുടുംബവും ഓണാഘോഷത്തിൽ
കുവൈത്ത് സിറ്റി: കുവൈത്തിലെ മലയാളി മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ കേരള പ്രസ്ക്ലബ് കുവൈത്ത് ഓണാഘോഷം സംഘടിപ്പിച്ചു. ഫർവാനിയ ഷെഫ് നൗഷാദ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് സുജിത് സുരേഷൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സലിം കോട്ടയിൽ ആമുഖപ്രസംഗം നടത്തി.
മുതിർന്ന അംഗം കൃഷ്ണൻ കടലുണ്ടി ഓണസന്ദേശം നൽകി. മുൻ ഭാരവാഹികളായ ടി.വി. ഹിക്മത്ത്, മുനീർ അഹമ്മദ്, അനിൽ നമ്പ്യാർ, സത്താർ കുന്നിൽ എന്നിവർ ആശംസകൾ നേർന്നു.
അബ്ദുൽ റസാഖ് കുമാരനല്ലൂർ, ഷാജഹാൻ, രഘു പേരാമ്പ്ര, അസീസ് തിക്കോടി, നിജാസ് കാസിം എന്നിവർ നേതൃത്വം നൽകി. റാഫി കാലിക്കറ്റ് ഗാനങ്ങൾ ആലപിച്ചു. കേരള പ്രസ്ക്ലബ് അംഗങ്ങളും കുടുംബങ്ങളും സുഹൃത്തുക്കളും പങ്കെടുത്തു. വിവിധ മത്സരങ്ങൾ, ഓണസദ്യ എന്നിവയും ഒരുക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.