കേരള പ്രസ് ക്ലബ് കുവൈത്ത് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ
കുവൈത്ത് സിറ്റി: കേരള പ്രസ് ക്ലബ് കുവൈത്ത് മാധ്യമ സമ്മേളനം ഡിസംബർ 15 വ്യാഴാഴ്ച വൈകീട്ട് ആറിന് സാൽമിയ ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. മുതിർന്ന മാധ്യമ പ്രവർത്തകനും ചലച്ചിത്രകാരനുമായ ശശികുമാർ പരിപാടിയിലെ മുഖ്യാതിഥിയാണ്. മാധ്യമ പ്രവർത്തക ഷാനി പ്രഭാകരനും സമ്മേളനത്തെ അഭിസംബോധന ചെയ്യും.
പ്രസ് ക്ലബ് സ്ഥാപക അംഗവും ഫോട്ടോ ജേർണലിസ്റ്റുമായിരുന്ന അന്തരിച്ച ഗഫൂർ മൂടാടിയുടെ സ്മരണാർഥം ഏർപ്പെടുത്തിയ 'പ്രസ് ഫോട്ടോ അവാർഡ്' ജേതാവിനെ ചടങ്ങിൽ പ്രഖ്യാപിക്കും. ചലച്ചിത്ര പിന്നണി ഗായിക പുഷ്പാവതിയും സംഘവും അവതരിപ്പിക്കുന്ന സംഗീത സായാഹ്നവും അരങ്ങേറും.
കുവൈത്തിലെ മുഴുവൻ മലയാളികളെയും സമ്മേളനത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ പറഞ്ഞു. വാർത്തസമ്മേളനത്തിൽ പ്രസിഡന്റ് മുനീർ അഹമ്മദ്, ജനറൽ സെക്രട്ടറി ടി.വി. ഹിക്മത്ത്, ട്രഷറർ അനിൽ കെ. നമ്പ്യാർ, പ്രോഗ്രാം കൺവീനർ സത്താർ കുന്നിൽ, കൃഷ്ണൻ കടലുണ്ടി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.