കേ​ര​ള​ലൈ​റ്റ്സ്‌ മെ​ഡി​ക്ക​ൽ ഫോ​റം ന​ഴ്സ​സ് ദി​നാ​ഘോ​ഷം ഇ​ന്ത്യ​ൻ ഡോ​ക്ടേ​ഴ്സ് ഫോ​റം പ്ര​സി​ഡ​ന്റ് ഡോ. ​അ​മീ​ർ അ​ഹ്മ​ദ്‌ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കേരള ലൈറ്റ്സ്‌ മെഡിക്കൽ ഫോറം നഴ്സസ് ദിനാഘോഷം

കുവൈത്ത് സിറ്റി: കേരള ലൈറ്റ്സ്‌ മെഡിക്കൽ ഫോറം കുവൈത്ത് നഴ്സസ് ദിനത്തോട് അനുബന്ധിച്ചു 'സ്പർശം 2022' എന്നപേരിൽ നഴ്സസ് ദിനാഘോഷം സംഘടിപ്പിച്ചു. അബ്ബാസിയ ഓക്‌സ്‌ഫഡ് പാകിസ്താനി ഇംഗ്ലീഷ് സ്കൂളിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് ഗീത സുദർശൻ അധ്യക്ഷത വഹിച്ചു. ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം പ്രസിഡന്റ് ഡോ. അമീർ അഹ്മദ്‌ ഉദ്ഘാടനം നിർവഹിച്ചു.

കോവിഡ് കാലത്ത് കുവൈത്തിലെ ആരോഗ്യ പ്രവർത്തകർ നടത്തിയ സേവനങ്ങൾ മഹത്തരമാണെന്നും കെ.എം.എഫിന്റെ സേവന പ്രവർത്തനങ്ങളെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു. കെ.എം.എഫ് ജനറൽ സെക്രട്ടറി ബിൻസിൽ വർഗീസ് സ്വാഗതം പറഞ്ഞു. ജോ.സെക്രട്ടറി ജോർജ് ജോൺ അനുശോചന കുറിപ്പ് അവതരിപ്പിച്ചു. സിനി ജോർജ് നഴ്സസ് ദിന സന്ദേശം അവതരിപ്പിച്ചു. പ്രവാസജീവിതം അവസാനിപ്പിച്ച് മടങ്ങുന്ന കേന്ദ്ര കമ്മിറ്റി അംഗങ്ങളായ സജിത സ്കറിയ, മെജിറ്റ്‌ ജേക്കബ് എന്നിവർക്കുള്ള ഉപഹാരവും ചടങ്ങിൽ കൈമാറി.

കല കുവൈത്ത് ജനറൽ സെക്രട്ടറി ജെ. സജി, കെ.എം.എഫ് ഉപദേശക സമിതി അംഗങ്ങളായ ടി.വി. ഹിക്മത്, ടി.കെ. സൈജു എന്നിവർ സംസാരിച്ചു. കേന്ദ്ര കമ്മിറ്റി അംഗവും പ്രോഗ്രാം കൺവീനറുമായ കെ.ആർ. ഉണ്ണികൃഷ്ണൻ നന്ദി പറഞ്ഞു.

Tags:    
News Summary - Kerala Lights Medical Forum Nurses Day Celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.