ടി.വി.സിദ്ദിഖ്,  ജോർജ് ജോസഫ്, അബ്ദുൽ ലത്തീഫ്

കെഫാക് പുതിയ കമ്മിറ്റി നിലവിൽ വന്നു

കുവൈത്ത് സിറ്റി: കേരള എക്സ്പാറ്റ്സ് ഫുട്ബാൾ അസോസിയേഷൻ കുവൈത്ത് (കെഫാക്) പതിനാലാം സീസൺ (2026-27) സീസണിലെ കമ്മിറ്റിയെ തെരഞ്ഞെടുത്തു. ടി.വി. സിദ്ദിഖ് (പ്രസിഡന്റ്), അബ്ദുൽ ലത്തീഫ് (ജനറൽ സെക്രട്ടറി), ജോർജ് ജോസഫ് പെരിന്തൽമണ്ണ (ട്രഷറർ) എന്നിവരെ വീണ്ടും തെരഞ്ഞെടുത്തു.

വാർഷിക ജനറൽ ബോഡി യോഗത്തിൽ പ്രവർത്തന റിപ്പോർട്ടും , ഓഡിറ്റഡ് സാമ്പത്തിക റിപ്പോർട്ടും പാസ്സാക്കി. കെഫാകിന്റെ കഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങളെ കുറിച്ചും, ഗ്രൗണ്ട് ലഭ്യത കുറവ് കെഫാകിന്റെന്റെ കഴിഞ്ഞ സീസണിലെ കളികളെ ബാധിച്ചതും, വിവിധ ക്ലബ്ബുകൾ നടത്തേണ്ടിയിരുന്ന 7എ സൈഡ് കളികൾ റദ്ധാക്കേണ്ടിവന്നതും അധ്യക്ഷ പ്രസംഗത്തിൽ പ്രസിഡന്റ് ടി.വി. സിദ്ദിഖ് വിവരിച്ചു.

Tags:    
News Summary - Kerala Expats Football Association new committee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.