സി.എച്ച്. ഹസന് കെ.ഇ.എ അഡ്വൈസറി ബോർഡ് മെമന്റോ കൈമാറുന്നു
കുവൈത്ത് സിറ്റി: കാസർകോട് ജില്ല അസോസിയേഷൻ കുവൈത്ത് സ്ഥാപക നേതാവും അഡ്വൈസറി മെംബറുമായ സി.എച്ച്. ഹസന് കെ.ഇ.എ അഡ്വൈസറി ബോർഡ് യാത്രയയപ്പ് നൽകി. 45 വർഷമായി കുവൈത്തിലെയും നാട്ടിലെയും സാംസ്കാരിക-ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഹസൻ നടത്തിയ ഇടപെടലുകളെ യോഗം അഭിനന്ദിച്ചു. ചെയർമാൻ ഖലീൽ അടൂർ അധ്യക്ഷത വഹിച്ചു.
യോഗം ചീഫ് പാട്രൺ സത്താർ കുന്നിൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.എ. നാസർ, വൈസ് ചെയർമാൻ അഷറഫ് അയൂർ, മുനവ്വർ, ഹമീദ് മധൂർ, രാമകൃഷ്ണൻ കള്ളാർ, മുനീർ കുണിയ, ജനറൽ സെക്രട്ടറി സുദൻ ആവിക്കര, ട്രഷറർ മുഹമ്മദ് കുഞ്ഞി, നാസർ ചുള്ളിക്കര, അസീസ് തളങ്കര എന്നിവർ പങ്കെടുത്തു. അഡ്വൈസറി ബോർഡിനുവേണ്ടി പാട്രൺ അപ്സര മഹ്മൂദ് മെമന്റോ കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.