കെ.​ഇ.​എ വാ​ർ​ഷി​ക പൊ​തു​യോ​ഗം ര​ക്ഷാ​ധി​കാ​രി മ​ധു മാ​ഹി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കെ.ഇ.എ വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് ക​ണ്ണൂ​ർ എ​ക്സ്പാ​റ്റ​സ് അ​സോ​സി​യേ​ഷ​ൻ (കെ.​ഇ.​എ) വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും തെ​ര​ഞ്ഞെ​ടു​പ്പും അ​ബ്ബാ​സി​യ പോ​പ്പി​ൻ​സ് ഹാ​ളി​ൽ ന​ട​ന്നു. ര​ക്ഷാ​ധി​കാ​രി മ​ധു മാ​ഹി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. അ​ബ്ദു​ൽ ക​രീം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വി​ന​യ​ൻ അ​ഴീ​ക്കോ​ട് പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും വി​നോ​ദ് കു​മാ​ർ സാ​മ്പ​ത്തി​ക റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. 2024 വ​ർ​ഷ​ത്തെ പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി അ​ബ്ദു​ൽ ക​രീം (പ്ര​സി.), രൂ​പേ​ഷ് തോ​ട്ട​ത്തി​ൽ (ജ​ന.​സെ​ക്ര.), ജോ​യ്സ് കെ. ​മാ​ത്യു (ട്ര​ഷ.) എ​ന്നി​വ​രെ​യും വ​നി​താ വേ​ദി ചെ​യ​ർ​പേ​ഴ്സ​നാ​യി വ​ന​ജ രാ​ജ​ൻ, വൈ​സ് ചെ​യ​ർ​പേ​ഴ്നാ​യി ബി​ന്ദു രാ​ജു, സെ​ക്ര​ട്ട​റി​യാ​യി പ്രീ​ത ഹ​രി എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

അ​ജി​ത്ത് പൊ​യി​ലൂ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ന് നേ​തൃ​ത്വം ന​ൽ​കി. ക​ഴി​ഞ്ഞ ക​മ്മി​റ്റി​യി​ലെ ഭാ​ര​വാ​ഹി​ക​ൾ​ക്ക് പ്ര​സി​ഡ​ന്റ് അ​ബ്ദു​ൽ ക​രീം സ്നേ​ഹോ​പ​ഹാ​രം കൈ​മാ​റി.

സു​ശീ​ല, വി​ന​യ​ൻ, പ്ര​ദീ​പ് വേ​ങ്ങാ​ട്, വ​ന​ജാ​രാ​ജ​ൻ, പ്രീ​ത ഹ​രി അ​ജി​ത്ത് പൊ​യി​ലൂ​ർ, സു​നീ​ഷ് മാ​ത്യു, റ​ഷീ​ദ്, സു​ധീ​ർ, ജ​ലീ​ൽ മാ​ട്ടൂ​ൽ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. ജോ​യ്സ് കെ ​മാ​ത്യു ന​ന്ദി പ​റ​ഞ്ഞു.

Tags:    
News Summary - KEA Annual General Meeting and Elections

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.