കെ.ഡി.എൻ.എ ക്വിസ് മത്സര വിജയികൾ സംഘാടകർക്കൊപ്പം
കുവൈത്ത് സിറ്റി: കോഴിക്കോട് ജില്ല എൻ.ആർ.ഐ അസോസിയേഷൻ (കെ.ഡി.എൻ.എ) കുവൈത്തിലെ ഹൈസ്‌കൂൾ-ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ ഇന്റഗ്രേറ്റഡ് ഇന്ത്യൻ സ്കൂൾ പ്ലസ് ടു വിദ്യാർഥി റിയോ ജോബി ഒന്നാം സ്ഥാനം നേടി.
യുനൈറ്റഡ് ഇന്ത്യൻ സ്കൂൾ വിദ്യാർഥികളായ ആദെൽ ജോസഫ് രണ്ടാം സ്ഥാനവും ആൽഫ്രഡ് ജയിംസ് ജസ്റ്റിൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. അതിഷാം അസീസിനും ആൻവിൻ ജയിംസിനും പ്രോത്സാഹനസമ്മാനങ്ങൾ ലഭിച്ചു. കുവൈത്തിലെ വിവിധ ഇന്ത്യൻ സ്‌കൂളുകളിൽനിന്നായി ഒട്ടേറെ വിദ്യാർഥികൾ മാറ്റുരച്ച മത്സരം ക്വിസ് മാസ്റ്റർ സാജു സ്റ്റീഫൻ നിയന്ത്രിച്ചു.
യുനൈറ്റഡ് ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ സമാപന സമ്മേളനം യു.ഐ.എസ് പ്രിൻസിപ്പൽ സി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ കൃഷ്ണൻ കടലുണ്ടി അധ്യക്ഷത വഹിച്ചു. കെ.ഡി.എൻ.എ പ്രസിഡന്റ് ബഷീർ ബാത്ത, എഴുത്തുകാരൻ ധർമരാജ് മടപ്പള്ളി, അൽ മുല്ല എക്സ്ചേഞ്ച് പ്രതിനിധി, കെ.ഡി.എൻ.എ ജനറൽ സെക്രട്ടറി എം.എം. സുബൈർ, അബ്ബാസിയ ഏരിയ പ്രസിഡന്റ് തുളസീധരൻ തോട്ടക്കര, വിമൻസ് ഫോറം ആക്ടിങ് പ്രസിഡന്റ് ജയലളിത കൃഷ്ണൻ തുടങ്ങിയവർ ആശംസകളർപ്പിച്ചു.
വിജയികൾക്ക് സർട്ടിഫിക്കറ്റും ട്രോഫിയും സമ്മാനങ്ങളും വിതരണം ചെയ്തു. പ്രോഗ്രാം കമ്മിറ്റി കൺവീനർ ശ്യാം പ്രസാദ് സ്വാഗതവും കെ.ഡി.എൻ.എ മെഡിക്കൽ വിങ് കൺവീനർ വിജേഷ് വേലായുധൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.