ഹയ സഫാന, സൈബക് , ജാഹ് സൽഫ
കുവൈത്ത് സിറ്റി: കോഴിക്കോട് ഡിസ്ട്രിക്ട് എൻ.ആർ.ഐ അസോസിയേഷൻ (കെ.ഡി.എൻ.എ) 2024-25 അധ്യയന വർഷത്തെ വിദ്യാഭ്യാസ അവാർഡ് ജേതാക്കളെ പ്രഖ്യാപിച്ചു. കെ.ഡി.എൻ.എ അംഗങ്ങളുടെ മക്കളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ചവർക്കാണ് എല്ലാ വർഷവും അവാർഡ് നൽകുന്നത്. സിബിഎസ്ഇ പത്താം ക്ലാസ് വിഭാഗത്തിൽ ഏറ്റവും ഉയർന്ന മാർക്ക് നേടി ഹയ സഫാനയും കേരള ഹയർ സെക്കൻഡറി വിഭാഗത്തിൽ എം.കെ. സൈബക് ജാഹും സി.ബി.എസ്.ഇ പ്ലസ് ടു വിഭാഗത്തിൽ സൽഫ എം.പിയും അവാർഡിനാർഹരായി.
വിജയികൾക്കുള്ള ഫലകവും ക്യാഷ് അവാർഡും ഒക്ടോബർ 17ന് ഖൈതാൻ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂളിൽ നടക്കുന്ന കെ.ഡി.എൻ.എ ഓണാഘോഷ പരിപാടിയിൽ വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.