കെ.ഇ.എ കാസർകോട് ഉത്സവ് പോസ്റ്റർ പ്രകാശനം മെട്രോ മെഡിക്കൽ ഗ്രൂപ് സി.ഇ.ഒ ആൻഡ് ചെയർമാൻ ഹംസ പയ്യന്നൂർ നിർവഹിക്കുന്നു
കുവൈത്ത് സിറ്റി: കെ.ഇ.എ കാസർകോട് ഉത്സവ് 2k24 പോസ്റ്റർ പ്രകാശനം മെട്രോ മെഡിക്കൽ ഗ്രൂപ് സി.ഇ.ഒ ആൻഡ് ചെയർമാൻ ഹംസ പയ്യന്നൂർ കെ.ഇ.എ പ്രസിഡണ്ട് രാമകൃഷണൻ കള്ളാറിന് നൽകി നിർവഹിച്ചു.
ട്രഷറർ അസീസ് തളങ്കര, ഓർഗനൈസിങ് സെക്രട്ടറി സി.എച്ച്. ഫൈസൽ, ചീഫ് കോഓഡിനേറ്റർ ഹനീഫ പാലായി, അഡ്വൈസറി ബോർഡ് അംഗം സലാം കളനാട്, പ്രോഗ്രാം കൺവീനർ ശ്രീനിവാസൻ, ജോയിൻ്റ് കൺവീനർ സുരേന്ദ്രൻ മുങ്ങത്ത്, ഫിനാൻസ് കൺവീനർ സി.എച്ച്. മുഹമ്മദ് കുഞ്ഞി, മീഡിയ കൺവീനർ റഫീക്ക് ഒളവറ എന്നിവർ സംബന്ധിച്ചു. ഫെബ്രുവരി 25ന് ഉച്ചക്ക് മുതൽ അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിലാണ് കാസർകോട് ഉത്സവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.