കുവൈത്ത് സിറ്റി: കാസർകോട് എക്സ്പാറ്റ്സ് അസോസിയേഷന് ‘കാസർകോട് ഉത്സവ് 2018’ ഖൈത്താൻ ഇന്ത്യൻ കമ്യൂണിറ്റി സ്കൂളിൽ നടന്നു. മുഖ്യ രക്ഷാധികാരി സഗീർ തൃക്കരിപ്പൂർ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് സത്താർ കുന്നിൽ അധ്യക്ഷത വഹിച്ചു. കെ.ഇ.എ ബിസിനസ് കമ്യൂണിറ്റി അവാർഡ് നേടിയ ജില്ലയിലെ യുവ വ്യവസായി അബൂബക്കർ കുറ്റിക്കോൽ മുഖ്യാതിഥിയായി. ചെയർമാൻ എൻജി. അബൂബക്കർ അദ്ദേഹത്തിന് ഉപഹാരം കൈമാറി. ഓർഗനൈസിങ് സെക്രട്ടറി നളിനാക്ഷൻ അദ്ദേഹത്തെ പരിചയപ്പെടുത്തി. 40 വർഷത്തെ പ്രവാസജീവിതം പൂർത്തിയാക്കിയ 15 അംഗങ്ങളെ ആദരിച്ചു.
സഗീർ തൃക്കരിപ്പൂർ, എൻജിനീയർ അബൂബക്കർ, ഖലീൽ അടൂർ, മൊയ്തു ഇരിയ, അപ്സര മഹമൂദ്, അഷ്റഫ് തൃക്കരിപ്പൂർ, ഹമീദ് മധൂർ, നളിനാക്ഷൻ ഒളവറ, ജനറൽ സെക്രട്ടറി സലാം കളനാട് എന്നിവർ സംസാരിച്ചു.
എക്സിർ മെഡിക്കൽ സെൻറർ സി.ഇ.ഒ ഖലീൽ അടൂരിന് നൽകി കുറ്റിക്കോൽ അബൂബക്കർ സുവനീർ പ്രകാശനം നിർവഹിച്ചു. കഥാരചനയിൽ എം.വി. ശ്രീനിവാസൻ, മുഹമ്മദ് ശുഐബ് ഷെയ്ഖ്, ബാലമുരളി എന്നിവരും കവിത രചനയിൽ മുഹമ്മദ് ശുഐബ്, ആസിഫ് ബാങ്കോട്, സലാം കളനാട് എന്നിവരും ലേഖന മത്സരത്തിൽ സജു സ്റ്റീഫൻ, അസീസ് മൈക്ക, മുഹമ്മദ് ശുഐബ് എന്നിവരും വിജയികളായി. കുട്ടികളുടെ ചിത്രരചനയിൽ ഖദീജത് ഷാദാ ഖാലിദ്, ജോൺ ജോസഫ്, സന സിദ്ദീഖ് എന്നിവരും കളറിങ് മത്സരത്തിൽ ഫസൽ ഹനീഫ, ഉത്തര ജയൻ, ആയിഷ ഹനീഫ് എന്നിവരും സമ്മാനാർഹരായി. പ്രോഗ്രാം കൺവീനർ സി.എച്ച്. മുഹമ്മദ് കുഞ്ഞി സ്വാഗതവും ട്രഷറർ രാമകൃഷ്ണൻ കള്ളാർ നന്ദിയും പറഞ്ഞു. തുടർന്ന് നാടൻപാട്ട് കലാകാരൻ കെ.കെ. കോട്ടിക്കുളം, മാപ്പിളപ്പാട്ട് ഗായകൻ ഫിറോസ് നാദാപുരം എന്നിവർ നയിച്ച സംഗീത സന്ധ്യ, ഭരതനാട്യം, പൂരക്കളി, തിരുവാതിരക്കളി, ഒപ്പന, കോൽക്കളി, സിനിമാറ്റിക് ഡാൻസ്, നൗഷാദ് തിടിൽ, അനുരാജ് എന്നിവരുടെ നേതൃത്വത്തിൽ കെ.ഇ.എ ബാൻഡ് അവതരിപ്പിച്ച ഗാനമേള തുടങ്ങിയ കലാ പരിപാടികളുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.