കുവൈത്ത് സിറ്റി: ‘നോർക്ക കെയർ’ ഇൻഷുറൻസ് പദ്ധതിയെ സ്വാഗതം ചെയ്ത് കല കുവൈത്ത്. ഇത് പ്രവാസി മലയാളികളുടെ ഏറെക്കാലത്തെ ആവശ്യമായിരുന്നു എന്ന് കല കുവൈത്ത് ചൂണ്ടിക്കാട്ടി.
കേരളത്തിലെ 500-ലധികം ആശുപത്രികളിൽ ഉൾപ്പെടെ രാജ്യത്തെ 16,000ത്തിലധികം ആശുപത്രികളിൽ പണമില്ലാതെയുള്ള ചികിത്സ ഇതുവഴി ഉറപ്പുവരുത്തുന്നു.
പ്രവാസികളുടെ കുടുംബങ്ങൾക്ക് നാട്ടിൽ ആശ്വാസകരമായൊരു മെഡിക്കൽ സുരക്ഷാ ചട്ടക്കൂട് ഒരുക്കുന്നതിൽ പദ്ധതിക്ക് വലിയ പ്രാധാന്യമുണ്ടെന്നും, ഇതിന്റെ പ്രയോജനം എല്ലാ പ്രവാസികളും ഉപയോഗപ്പെടുത്തണമെന്നും കല കുവൈത്ത് പ്രസിഡന്റ് മാത്യു ജോസഫ്, ജനറൽ സെക്രട്ടറി ടി.വി ഹിക്മത് എന്നിവർ ഉണർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.