കുവൈത്ത് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ (കല കുവൈത്ത്) സാൽമിയ മേഖല കമ്മിറ്റി ആഭിമുഖ്യത്തിൽ 'കഥാപ്രസംഗ കലയുടെ 100 വർഷങ്ങൾ 'എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. സാൽമിയ കല സെന്ററിൽ നടന്ന പരിപാടി കല കുവൈത്ത് പ്രസിഡന്റ് അനൂപ് മങ്ങാട്ട് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് രാജു ചാലിൽ അധ്യക്ഷത വഹിച്ചു. കല കുവൈത്ത് വൈസ് പ്രസിഡന്റ് റിച്ചി കെ. ജോർജ്, കേന്ദ്ര കമ്മിറ്റി അംഗം ശങ്കർ റാം എന്നിവർ സംസാരിച്ചു. പ്രദർശിപ്പിച്ച കഥാപ്രസംഗ കലയുടെ തുടക്കവും നാൾവഴികളും ഉൾപ്പെടുത്തി ഷിജു കുട്ടി തയാറാക്കിയ ഡോക്യുമെന്ററിയും വി.സാംബശിവന്റെ ‘ഇരുപതാം നൂറ്റാണ്ട്’ എന്ന കഥയുടെ വിഡിയോയും പ്രദർശിപ്പിച്ചു. കല കുവൈത്ത് മുൻ ഭാരവാഹി ജെ. സജി മോഡറേറ്ററായി. ജോസഫ് നാനി, എം.പി. മുസഫർ, ദിലീപ് നടേരി, സാന്തന മറിയം ചാക്കോ, ഹരിരാജ്, വിജയകുമാർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.
ബാലവേദി കുട്ടികൾ അവതരിപ്പിച്ച സ്വാഗത ഗാനത്തോടെ ആരംഭിച്ച ചടങ്ങിന് സാൽമിയ മേഖല സെക്രട്ടറി അൻസാരി കടയ്ക്കൽ സ്വാഗതവും മേഖല എക്സിക്യൂട്ടിവ് അംഗം ലിജോ അടുക്കോലിൽ നന്ദിയും പറഞ്ഞു. ഉപരി പഠനത്തിനായി നാട്ടിലേക്ക് മടങ്ങുന്ന ബാലവേദി ഭാരവാഹികളായ അനന്തിക ദിലീപ്, അഞ്ജലി രാജ്, എയ്ഞ്ചലീന എന്നിവർക്ക് ബാലവേദി കുവൈത്തിന്റെ ഉപഹാരം ചടങ്ങിൽ കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.