കല കുവൈത്ത് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ
കുവൈത്ത് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ-കല കുവൈത്ത് മെഗാ സാംസ്കാരിക മേള ‘ദ്യുതി’ 25ന് ഹവല്ലി പാർക്ക് ഓഡിറ്റോറിയത്തിൽ നടക്കും. പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി കല കുവൈത്ത് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
വൈകുന്നേരം മൂന്നിന് ആരംഭിക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ കവിയും മലയാളം മിഷൻ ഡയറക്ടറുമായ മുരുകൻ കാട്ടാക്കട മുഖ്യാതിഥിയാവും. പിന്നണി ഗായകരായ സച്ചിൻ ദേവ്, ആര്യ ദയാൽ, അതുൽ നറുകര, അനൂപ് കോവളം എന്നിവർ നയിക്കുന്ന ഗാനസന്ധ്യയും മറ്റ് കലാപരിപാടികളും അരങ്ങേറും.
കല കുവൈത്ത് ഭവന നിർമാണ പദ്ധതിയിൽ നിർമാണം പൂർത്തീകരിച്ച കല കുവൈത്ത് ജലീബ് സി യൂനിറ്റ് അംഗം എറണാകുളം സ്വദേശിനിക്കുള്ള വീടിന്റെ താക്കോൽ വേദിയിൽ കൈമാറും. കല കുവൈത്ത് ‘കൈത്തിരി’ രണ്ടാം പതിപ്പിന്റെ പ്രകാശനവും, ബാലകലാ മേളയിൽ ഓവറോൾ ചാമ്പ്യൻഷിപ് നേടിയ സ്കൂളിനും, കലാ തിലകം, കലാ പ്രതിഭ എന്നിവ നേടിയ വിദ്യാർഥികൾക്കും കല കുവൈത്ത് സംഘടിപ്പിച്ച സാഹിത്യ മത്സരങ്ങളിലെ വിജയികൾക്കുമുള്ള സമ്മാനദാനവും ചടങ്ങിൽ നടക്കും.
അബ്ബാസിയ കാലിക്കറ്റ് ഷെഫ് റസ്റ്റാറന്റിൽ നടന്ന വാർത്ത സമ്മേളനത്തിൽ കല കുവൈത്ത് പ്രസിഡന്റ് അനുപ് മങ്ങാട്ട്, ജനറൽ സെക്രട്ടറി സജി തോമസ് മാത്യു, ‘ദ്യുതി- 2024’ ജനറൽ കൺവീനർ ജെ. സജി, കല കുവൈത്ത് ട്രഷറർ അനിൽ കുമാർ, വൈസ് പ്രസിഡന്റ് റിച്ചി കെ. ജോർജ്, ജോ. സെക്രട്ടറി ബിജോയ്, മീഡിയ വിഭാഗം സെക്രട്ടറി പ്രജോഷ് എന്നിവർ പങ്കെടത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.