റീന സാറാ വർഗീസ്, പ്രിയ സോനു, റീന രാജൻ, മിത്തു ചെറിയാൻ, ജ്യോതി ദാസ് നാരായണൻ, സലാം കളനാട്, ജോബി ബേബി, ജിതേഷ് രാജൻ, രാജലക്ഷ്മി ശൈമേഷ്
കുവൈത്ത് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ-കല കുവൈത്ത് സംഘടിപ്പിച്ച സാഹിത്യോത്സവം-2024 വിജയികളെ പ്രഖ്യാപിച്ചു. ചെറുകഥ, കവിത രചന, ലേഖനം എന്നീ വിഭാഗങ്ങളിലായിരുന്നു മത്സരങ്ങൾ.
ചെറുകഥയിൽ റീന സാറാ വർഗീസ് ഒന്നാം സ്ഥാനവും, പ്രിയ സോനു രണ്ടാം സ്ഥാനവും, റീന രാജൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കവിത രചനയിൽ മിത്തു ചെറിയാൻ ഒന്നാം സ്ഥാനവും, ജ്യോതി ദാസ് നാരായണൻ രണ്ടാം സ്ഥാനവും, സലാം കളനാട് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ലേഖന മത്സരത്തിൽ ജോബി ബേബി ഒന്നാം സ്ഥാനവും, ജിതേഷ് രാജൻ രണ്ടാം സ്ഥാനവും, രാജലക്ഷ്മി ശൈമേഷ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജിയികൾക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്നതായി കല കുവൈത്ത് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.