കല കുവൈത്ത് ഫണ്ട് മലയാളം മിഷന് കൈമാറുന്നു
‘വയനാടിന് ഒരു ഡോളർ’; കല കുവൈത്ത് ഫണ്ട് കൈമാറി
കുവൈത്ത് സിറ്റി: വയനാട് മുണ്ടകൈ ചൂരൽമല ഉൾപ്പെടെയുള്ള പ്രദേശങ്ങളിലുണ്ടായ പ്രകൃതിദുരന്തത്തിൽ കുട്ടികൾക്ക് ആശ്വാസവുമായി മലയാളം മിഷൻ. ദുരന്തത്തെ അതിജീവിച്ച പല കുട്ടികൾക്കും മാതാപിതാക്കളെയും വീടും വിദ്യാലയവും നഷ്ടമായിട്ടുണ്ട്. സർവതും നഷ്ടപ്പെട്ട അവരെ വർണങ്ങളുടെ ലോകത്തേക്ക് കൈപിടിച്ചുയർത്തുന്നതിനായി മലയാള മിഷന്റെ നേതൃത്വത്തിൽ ‘വയനാടിന് ഒരു ഡോളർ’ എന്ന കാമ്പയിന് തുടക്കമായി.
കാമ്പയിനിലേക്ക് കല കുവൈത്തിന്റെ നാല് മേഖലകളിലെ മാതൃഭാഷാ ക്ലാസുകളിൽനിന്നും സ്വരൂപിച്ച ഫണ്ട് ജനറൽ സെക്രട്ടറി സജി തോമസ് മാത്യു മലയാളം മിഷൻ കുവൈത്ത് ചാപ്റ്റർ സെക്രട്ടറി ജെ.സജിക്ക് കൈമാറി.സാൽമിയ കല സെന്ററിൽ നടന്ന പരിപാടിയിൽ കല കുവൈത്ത് പ്രസിഡന്റ് അനൂപ് മങ്ങാട്ട്, ട്രഷറർ അനിൽകുമാർ, കേന്ദ്ര കമ്മിറ്റി അംഗം പി.ആർ. കിരൺ, കല മാതൃഭാഷ ജനറൽ കൺവീനർ അജ്നാസ് മുഹമ്മദ്, മലയാളം മിഷൻ കുവൈത്ത് ചാപ്റ്റർ പ്രസിഡന്റ് സനൽ കുമാർ, ചെയർമാൻ ജ്യോതിദാസ്, ജോയിന്റ് സെക്രട്ടറി ജിതിൻ പ്രകാശ് എന്നിവർ സന്നിഹിതരായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.