കല കുവൈത്ത് ഫുട്ബാൾ ക്വിസ് മത്സരം ഫാൻസ് ഗാതറിങ്ങ് പരിപാടിയിൽ സമ്മാനം
കൈമാറുന്നു
കുവൈത്ത് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ - കല കുവൈത്ത് അബുഹലിഫ മേഖല കമ്മിറ്റി 'വേൾഡ് കപ്പ് കാർണിവൽ -2026' ഫുട്ബാൾ ക്വിസ് മത്സരവും ഫാൻസ് ഗാതറിങ്ങും സംഘടിപ്പിച്ചു.
മെഹബൂല കല സെന്ററിൽ കല കുവൈത്ത് പ്രസിഡന്റ് അൻസാരി കടയ്ക്കൽ പരിപാടി ഉദ്ഘാടനം ചെയ്തു. മേഖല എക്സിക്യൂട്ടീവ് അംഗം ഗായത്രി അധ്യക്ഷത വഹിച്ചു. കല ജനറൽ സെക്രട്ടറി ജിതിൻ പ്രകാശ് ചടങ്ങിൽ സന്നിഹിതനായിരുന്നു. സംഗീത് ക്വിസ് മാസ്റ്ററായി മത്സരങ്ങൾക്ക് നേതൃത്വം നൽകി.
14 ടീമുകൾ പങ്കെടുത്ത ഫുട്ബാൾ ക്വിസ് മത്സരത്തിൽ അബ്ബാസിയ മേഖലയുടെ സ്റ്റാൻലി സാബു – ശരത് കുമാർ ടീം ഒന്നാം സ്ഥാനവും അബുഹലിഫ മേഖലയിലെ റിതിൻ പ്രകാശ് – ജിഷ്ണുരാജ് ടീം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്കുള്ള സമ്മാനങ്ങൾ കല കുവൈത്ത് ജനറൽ സെക്രട്ടറി ജിതിൻ പ്രകാശും മേഖല സെക്രട്ടറി ഷിജിനും ചേർന്ന് വിതരണം ചെയ്തു.
പരിപാടിയുടെ ഭാഗമായി വിവിധ ടീമുകളുടെ കട്ടൗട്ടുകൾ, ആകർഷകമായ ഫ്ലെക്സുകൾ, ഫുട്ബാൾ പ്രേമികൾക്കായി ഒരുക്കിയ സെൽഫി പോയിന്റ് എന്നിവ ശ്രദ്ധേയമായി. മേഖല സെക്രട്ടറി ഷിജിൻ സ്വാഗതവും മേഖല എക്സിക്യൂട്ടീവ് അംഗം അരുൺ ബാബു നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.