ആരോഗ്യശീലങ്ങൾ പ്രോത്സാഹിപ്പിച്ച് കല കുവൈത്ത് ഫിറ്റ്നസ് ചലഞ്ച്; വിജയികൾക്ക് വെള്ളിയാഴ്ച ട്രോഫികൾ വിതരണം ചെയ്യും

കുവൈത്ത് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ – കല കുവൈത്ത് ഫിറ്റ്നസ് ചലഞ്ച് 2026-ന്റെ ഭാഗമായി നടന്ന വെയ്റ്റ് ലോസ് ചലഞ്ച്, വാക്കിങ് ചലഞ്ച് മത്സരങ്ങളിലെ വിജയികളെ പ്രഖ്യാപിച്ചു. ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടിപ്പിച്ച ചലഞ്ചിൽ നൂറുകണക്കിന് അംഗങ്ങൾ പങ്കെടുത്തു.

വെയ്റ്റ് ലോസ് ചലഞ്ചിൽ വനിതകളുടെ വിവിധ വിഭാഗങ്ങളിലായി ഗായത്രി പുന്നത്ത്, ഡാനി എം. ജോസ്, സറീന, ജോസിലി ജോസ് എന്നിവരും, പുരുഷന്മാരുടെ വിവിധ വിഭാഗങ്ങളിലായി ഷൈൻ റോബർട്ട്, കെ.എ.അശ്വിൻ, ദേവദാസ് സെൽവരാജ് എന്നിവരും വിജയികളായി. വാക്കിങ് ചലഞ്ച് വനിതാ വിഭാഗത്തിൽ 18,30,000 ചുവടുകൾ പൂർത്തിയാക്കി സ്വപ്ന ജെയിംസ്, ശ്യാമള ജോസ്, ജോസിലി ജോസ് എന്നിവർ ഒന്നാം സ്ഥാനം പങ്കിട്ടു.

ശകുന്തള ശിവദാസൻ രണ്ടാം സ്ഥാനവും ജോമി വിനോയ് മൂന്നാം സ്ഥാനവും നേടി. സന്ധ്യ വിദ്യാധരൻ, സുഷ്മ സുന്ദരേശ്വരൻ എന്നിവർ യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങൾ കരസ്ഥമാക്കി. പുരുഷ വിഭാഗത്തിൽ 18,30,000 ചുവടുകൾ പൂർത്തിയാക്കിയ സ്റ്റിൽവിൻ ജോസ്, സന്തോഷ് തക്കനപ്പിള്ളിയിൽ കനകൻ, അനീഷ് പുരുഷോത്തമൻ, ഷിജിത്, വിനീത് വിൻസൺ എന്നിവർ ഒന്നാം സ്ഥാനം പങ്കിട്ടു. നിഷാന്ത് ജോർജ് രണ്ടാം സ്ഥാനവും മുസാഫർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. അജിത് എസ്, ജയസിംഗ്, നിഷാന്ത് എം, അഖിൽ ടി. അനിൽ, സജിൻ മുരളി, ശരത് പി. വി. എന്നിവർ യഥാക്രമം നാലു മുതൽ ഒമ്പത് വരെ സ്ഥാനങ്ങൾ നേടി. വിജയികൾക്കുള്ള ട്രോഫികളും സർട്ടിഫിക്കറ്റുകളും വെള്ളിയാഴ്ച മംഗഫ് കല സെന്ററിൽ നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും.

Tags:    
News Summary - Kala Kuwait Fitness Challenge promotes healthy habits; trophies will be distributed to winners on Friday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.