കല കുവൈത്ത് ‘ദ്യുതി-2024’ സാംസ്കാരികമേള മുരുകൻ കാട്ടാക്കട ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കല കുവൈത്ത് ‘ദ്യുതി-2024’ സാംസ്കാരികമേള ഹവല്ലി പാർക്ക് ഓഡിറ്റോറിയത്തിൽ നടന്നു. സാംസ്കാരികമേള മലയാളം മിഷൻ ഡയറക്ടറും കവിയുമായ മുരുകൻ കാട്ടാക്കട ഉദ്ഘാടനം ചെയ്തു. സ്വന്തം കവിതകളുടെ അവതരണവും നടത്തി. കല കുവൈത്ത് പ്രസിഡന്റ് അനുപ് മങ്ങാട്ട് അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി സജി തോമസ് മാത്യു സ്വാഗതം പറഞ്ഞു. ആർ. നാഗനാഥൻ, അൽ മുല്ല എക്സ്ചേഞ്ച് ജനറൽ മാനേജർ ഫിലിപ്പ് കോശി, സുനിൽ പറക്കപാടത്ത്, മെഡെക്സ് മെഡിക്കൽ ഗ്രൂപ് മാനേജർ അജയ് കുമാർ, വനിതാവേദി ജനറൽ സെക്രട്ടറി ആശാലത ബാലകൃഷ്ണൻ, ബാലവേദി ജനറൽ സെക്രട്ടറി അഞ്ജലീറ്റ രമേഷ് എന്നിവർ സംസാരിച്ചു.
കല കുവൈത്ത് കൈത്തിരി രണ്ടാം പതിപ്പ് പ്രകാശനവും സോവനീർ പ്രകാശനവും ചടങ്ങിൽ നടന്നു. ബാലകലാമേള 2024 ഓവറോൾ ചാമ്പ്യൻഷിപ്, കലാ തിലകം, കലാ പ്രതിഭ എന്നിവർക്കുള്ള സമ്മാനദാനവും സാഹിത്യമത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനവും ചടങ്ങിൽ മുരുകൻ കാട്ടാക്കട നിർവഹിച്ചു.
മാതൃഭാഷാ ജനറൽ കൺവീനർ അജ്നാസ് മുഹമ്മദ് റിപ്പോർട്ട് അവതരിപ്പിച്ചു. കല കുവൈത്ത് ട്രഷറർ അനിൽ കുമാർ, വൈസ് പ്രസിഡന്റ് റിച്ചി കെ. ജോർജ്, ജോ.സെക്രട്ടറി ബിജോയ് എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. സംഘാടകസമിതി ജനറൽ കൺവീനർ ജെ. സജി നന്ദി പറഞ്ഞു. അതുൽ നറുകര, ആര്യ ദയാൽ, സച്ചിൻ വാര്യർ എന്നിവർ നയിച്ച ഗാന സന്ധ്യയും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.