കുവൈത്ത് സിറ്റി: അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ ആരോഗ്യ വിവരങ്ങൾ അന്വേഷിച്ചും ക്ഷേമം ആശംസിച്ചും കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന് ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദയുടെ ഫോൺ കാൾ. അമീറിന് നല്ല ആരോഗ്യം ആശംസിച്ച കിഷിദ കുവൈത്തിന്റെ നിയമസഭ തെരഞ്ഞെടുപ്പ്, സർക്കാർ രൂപവത്കരണം എന്നിവയുടെ വിജയത്തിലും അഭിനന്ദനങ്ങൾ അറിയിച്ചു.
ജപ്പാനിലെ നരുഹിതോ ചക്രവർത്തിയുടെ ആരോഗ്യം ആരാഞ്ഞ കിരീടാവകാശി, ജപ്പാനും അവിടത്തെ ജനങ്ങൾക്കും തന്റെയും അമീറിന്റെയും ആശംസകൾ അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം, പൊതുവായ വിഷയങ്ങൾ, പ്രാദേശികവും അന്തർദേശീയവുമായ സംഭവവികാസങ്ങൾ എന്നിവ ഇരുവരും ചർച്ച ചെയ്തു.
ലോകസുരക്ഷയും സമാധാനവും വർധിപ്പിക്കുന്നതിനും ആഗോള എണ്ണവില ഉറപ്പാക്കുന്നതിനുമുള്ള എല്ലാ ശ്രമങ്ങളെയും പിന്തുണക്കാനുള്ള കുവൈത്തിന്റെ താൽപര്യം കിരീടാവകാശി വ്യക്തമാക്കി. കിഷിദയുടെ ഫോൺ കാളിനും വിവരങ്ങൾ ആരാഞ്ഞതിനും സൗഹൃദത്തിനും കിരീടാവകാശി നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.