Posted On
date_range Updated On
date_range ഐവ ഗേൾസ് വിങ് പഠനസംഗമം
കുവൈത്ത് സിറ്റി: ഇസ്ലാമിക് വിമൻസ് അസോസിയേഷൻ (ഐവ) ഗേൾസ് വിങ് കുട്ടികൾക്കായി ‘ചാറ്റ് വിത്ത് ജി.ഐ.ഒ’ എന്ന തലക്കെട്ടിൽ ഓൺലൈൻ പഠനസംഗമം സംഘടിപ്പിച്ചു.
‘തഖ്വയും, അനുസരണവും’ എന്ന വിഷയത്തിൽ ജി.ഐ.ഒ കേരള സെക്രട്ടറി അഫ്ര ഷിഹാബ് വിദ്യാർഥിനികളുമായി സംവദിച്ചു. അസ്സ ഖദീജ ഖിറാത്ത് നടത്തി. ഐവ പ്രസിഡന്റ് സമിയ ഫൈസൽ അധ്യക്ഷതവഹിച്ചു. ഐവ ജനറൽ സെക്രട്ടറി നജ്മ ഷരീഫ് സ്വാഗതം പറഞ്ഞു. അസ്വ ഖാലിദ് ഗസ്സയെ സ്മരിക്കുന്ന ഗാനം ആലപിച്ചു. നൂറിൽപരം കുട്ടികൾ പങ്കെടുത്തു. ഗേൾസ് വിങ് കൺവീനർ വാഹിദ ഫൈസൽ സമാപനം നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.