ഐവ ഫഹാഹീൽ ഏരിയ വനിത സംഗമത്തിൽ സമീർ കോക്കൂർ സംസാരിക്കുന്നു
കുവൈത്ത് സിറ്റി: ഐവ ഫഹാഹീൽ ഏരിയ വനിതാ സംഗമം ഫഹാഹീൽ യൂണിറ്റി സെന്ററിൽ നടന്നു. ഐവ ഏരിയ പ്രസിഡന്റ് സോജ സാബിക്ക് അധ്യക്ഷത വഹിച്ചു. ഫാത്തിമ സോനു ഖിറാഅത്ത് നടത്തി. ‘ഇസ്ലാമിലെ വനിത’ എന്ന വിഷയത്തിൽ സമീർ കോക്കൂർ മുഖ്യപ്രഭാഷണം നടത്തി. റമദാനിൽ ഐവയുടെ കീഴിൽ നടത്തിയ ഖുർആൻ ക്വിസ്, ഗേൾസ് വിങ് കുട്ടികൾക്ക് ‘ഖുർആൻ അത്ഭുതങ്ങൾ അവസാനിക്കുന്നില്ല’ എന്ന വീഡിയോ അടിസ്ഥാനത്തിൽ നടത്തിയ മൽസരം എന്നിവയുടെ സമ്മാനങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു.
ഐവ ഫഹാഹീൽ ഏരിയ വനിത സംഗമ സദസ്സ്
ഐവ ഖുർആൻ ക്വിസിൽ ലിഷ ശിഹാബ് ഒന്നാം സ്ഥാനവും, നൂറ നിസാഫ് രണ്ടാം സ്ഥാനവും, സോജ സാബിക് , ശിബിലി ഷെക്കീബ് എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സഹല അസീസ് , സബീന സമീർ , അഫീഫ ഉസാമ എന്നവർ പ്രോത്സാഹന സമ്മാനവും കാരസ്ഥമാക്കി. ഗേൾസ് വിങ് കുട്ടികൾക്ക് നടത്തിയ ക്വിസിൽ ഷൻസ സലീം ഒന്നാം സ്ഥാനവും, ഫയ്ഹ ഫാത്തിമ രണ്ടാം സ്ഥാനവും, മിൻഹ സുധീർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വൈസ് പ്രസിഡന്റ് സുമി നിയാസ് സമ്മാന വിതരണം നിർവഹിച്ചു. ഏരിയ സെക്രട്ടറി ജസ്ന ബാസിൽ നന്ദി പറഞ്ഞു. സെമിയത്ത് യൂനുസ്, സഹല അസീസ്, അഫീഫ ഉസാമ എന്നിവർ പരിപാടി നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.