ഐവ പ്രബന്ധരചന മത്സരവിജയിക്ക് സമ്മാനം നൽകുന്നു
കുവൈത്ത് സിറ്റി: ഇസ്ലാമിക് വിമൻസ് അസോസിയേഷൻ (ഐവ) കുവൈത്ത് സംഘടിപ്പിച്ച പ്രബന്ധ രചന മത്സര വിജയികളെ പ്രഖ്യാപിച്ചു. ‘ഞാൻ അറിഞ്ഞ പ്രവാചകൻ’ എന്ന തലക്കെട്ടിൽ നടത്തിയ രചന മത്സരത്തിൽ അഞ്ചൽ മേരി റോഡ്രിഗ്സ് ഒന്നാം സ്ഥാനവും ബിനു ജയപ്രകാശ് രണ്ടാം സ്ഥാനവും നേടി.
‘പ്രവാചകൻ വിശ്വ വിമോചകൻ’ എന്ന തലക്കെട്ടിൽ കെ.ഐ.ജി കുവൈത്ത് നടത്തിവന്ന പ്രവാചക സന്ദേശ പ്രചാരണ കാമ്പയിൻ സമാപന സമ്മേളനത്തിൽ എഴുത്തുകാരനും പ്രഭാഷകനുമായ ടി. മുഹമ്മദ് വേളം, പ്രമുഖ ചിന്തകൻ സണ്ണി എം. കപിക്കാട് എന്നിവർ സമ്മാനദാനം നിർവഹിച്ചു.
അബ്ബാസിയ ആസ്പെയർ ഇന്റർനാഷനൽ സ്കൂളിൽ നടന്ന ചടങ്ങിൽ കെ.ഐ.ജി പ്രസിഡന്റ് പി.ടി. ശരീഫ്, ഐവ പ്രസിഡന്റ് സമിയ ഫൈസൽ, ജനറൽ സെക്രട്ടറി നജ്മ ശരീഫ് എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.