Posted On
date_range Updated On
date_range ഐവ അബൂഹലീഫ ഖുർആൻ ടോക്ക്
കുവൈത്ത് സിറ്റി: ഐവ അബൂഹലീഫ ഏരിയ ഖുർആൻ പഠിതാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് ഓൺലൈൻ ആയി ഖുർആൻ ടോക്ക് നടത്തി. അബ്ദുൽ ബാസിത് പാലാറ ‘ഖുർആൻ വെളിച്ചമാണ്’ എന്ന വിഷയത്തെക്കുറിച്ച് സംസാരിച്ചു.
ലോകത്താകമാനമുള്ള മനുഷ്യർക്ക് സന്മാർഗം കാണിച്ചു കൊണ്ട് ഇറങ്ങിയ ഖുർആൻ, ഒരു മനുഷ്യൻ ഈ ഭൂമിയിൽ എങ്ങിനെ ജീവിക്കണമെന്ന് വരച്ചുകാട്ടുന്നുണ്ടെന്നും അത് ശരിയായ അർഥത്തിൽ പഠിക്കാനും ജീവിതത്തിൽ പകർത്താനും ശ്രമിക്കണമെന്നും ഉദ്ബോധിപ്പിച്ചു. ജസീറ തസ്നീം അധ്യക്ഷത വഹിച്ചു. നാജിയ മഹ്നാസ് ഖിറാഅത് നടത്തി. സമീറ അബ്ദുൽ അസീസ് സ്വാഗതവും നിഷാന ഹാരിസ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.