Posted On
date_range Updated On
date_range ഐവ അബ്ബാസിയ ഏരിയ ഖുര്‍ആന്‍ ടോക്ക്
കുവൈത്ത് സിറ്റി: ഐവ അബ്ബാസിയ ഏരിയ ഖുര്‍ആന്‍ പഠിതാക്കളെ പങ്കെടുപ്പിച്ച് ഖുര്‍ആന്‍ ടോക്ക് നടത്തി. ഓൺലൈനായി നടന്ന പരിപാടിയിൽ ജവാദ് അമീര്‍ ‘ഖുര്‍ആന്‍ വെളിച്ചമാണ്’ വിഷയത്തിൽ സംസാരിച്ചു.
ഖുർആൻ ജീവിതത്തിൽ വെളിച്ചം പകരുമെന്നും സാമൂഹികനീതിയിൽ അധിഷ്ഠിതമായ വ്യക്തി വികാസം മനുഷ്യർക്ക് നൽകുമെന്നും അദ്ദേഹം പറഞ്ഞു. ജാസ്മിൻ ഷുക്കൂര്‍ അധ്യക്ഷത വഹിച്ചു. ജസ്നാസ് ഹഫ്സൽ സ്വാഗതവും സമീറ മുനീര്‍ ഖിറാഅത്തും നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.