ഐ​വ ടേ​ബി​ൾ ടോ​ക്കി​ൽ നി​ന്ന്

സ​യ​ണി​സ്റ്റ് ഭീ​ക​ര​ത​യെക്കുറി​ച്ച് ഐ​വ ടേ​ബി​ൾ ടോ​ക്ക്

കു​വൈ​ത്ത് സി​റ്റി: ഇസ് ലാമിക് വി​മ​ൻ​സ് അ​സോ​സി​യേ​ഷ​ൻ (ഐ​വ) കു​വൈ​ത്ത് മ​നു​ഷ്യാ​വ​കാ​ശ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ‘സ​യ​ണി​സ്റ്റ് ഭീ​ക​ര​ത​യും മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​ങ്ങ​ളും’ എ​ന്ന ത​ല​ക്കെ​ട്ടി​ൽ ടേ​ബി​ൾ ടോ​ക്ക് സം​ഘ​ടി​പ്പി​ച്ചു. പ്ര​സി​ഡ​ന്‍റ് മെ​ഹ​ബൂ​ബ അ​നീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഇ​സ്രാ​യേ​ൽ ഗ​സ്സ​യി​ൽ ന​ട​ത്തു​ന്ന കൂ​ട്ട​ക്കു​രു​തി​ക​ൾ മ​നു​ഷ്യ​ാവ​കാ​ശ ലം​ഘ​ന​ങ്ങ​ളു​ടെ നേ​ർ​സാ​ക്ഷ്യ​മാ​ണ്. എ​ല്ലാ മ​നു​ഷ്യ​രു​ടെ​യും അ​ന്ത​സ്സി​നും ജീ​വ​നും സം​ര​ക്ഷ​ണം ഉ​റ​പ്പ് ന​ൽ​കാ​ൻ ഓ​ർ​മ​പ്പെ​ടു​ത്തു​ന്ന മ​നു​ഷ്യാ​വ​കാ​ശ ദി​നം സ​യ​ണി​സ്റ്റ് ഭീ​ക​ര​ത​ക്കെ​തി​രെ​യു​ള്ള പ്ര​തി​ഷേ​ധ​ദി​ന​മാ​യി മാ​റി​ക്കഴി​ഞ്ഞ​താ​യും അ​വ​ർ പ​റ​ഞ്ഞു. ഐ​വ എ​ക്സി​ക്യൂ​ട്ടിവ് അം​ഗം ജാ​സ്മി​ൻ ഷു​ക്കൂ​ർ സ്വാ​ത​ന്ത്ര്യ​ത്തി​നു വേ​ണ്ടി​യു​ള്ള ഫ​ല​സ്തീ​ൻ ജ​ന​ത​യു​ടെ പോ​രാ​ട്ട ച​രി​ത്രം വി​ശ​ദീ​ക​രി​ച്ചു.

മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കേ​ണ്ട ഭ​ര​ണ​കൂ​ട​ങ്ങ​ൾ ത​ന്നെ അ​തി​ന്‍റെ ലം​ഘ​ക​രാ​യി മാ​റി​യി​രി​ക്കു​ന്നു എ​ന്ന് ടേ​ബി​ൾ ടോ​ക്കി​ൽ പ​​ങ്കെ​ടു​ത്ത​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. അം​ബി​ക മു​കു​ന്ദ​ൻ ,റാ​ഫി​യ അ​ന​സ്, ഷീ​ബ ബാ​ബു, ജി​ജി, ഗീ​ത, ന​ജ്മ, സ​ബീ​ന, ഷ​മീ​ന, വ​ർ​ദ്ദ, ഗ്രേ​സി, ഷി​ബു, മീ​നാ​ക്ഷി, ര​ത്ന​വ​ല്ലി, ലീ​ല, ഹ​ഫ്സ, അ​മ്മു, ശ്രീ​ദേ​വി എ​ന്നി​വ​ർ ച​ർ​ച്ച​യി​ൽ സം​സാ​രി​ച്ചു.

സാ​ൽ​മി​യ സെ​ൻ​ട്ര​ൽ ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ അ​സ്മി​ന അ​ഫ്താ​ബ് ഖി​റാ​അ​ത്ത് ന​ട​ത്തി. ഐ​വ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ശ ദൗ​ല​ത്ത് സ്വാ​ഗ​ത​വും പ്രോ​ഗ്രാം ക​ൺ​വീ​ന​ർ വാ​ഹി​ദ ഫൈ​സ​ൽ സ​മാ​പ​ന പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി.

Tags:    
News Summary - Iva Table Talk on Zionist Terrorism

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.