Posted On
date_range Updated On
date_range 16000 ദീനാറിന്റെ സാധനങ്ങൾ മോഷണംപോയി; വിദേശിയെ തിരയുന്നു
കുവൈത്ത് സിറ്റി: 16000 ദീനാർ മൂല്യമുള്ള സാധനങ്ങൾ മോഷണം പോയതുമായി ബന്ധപ്പെട്ട് സംശയിക്കുന്ന വിദേശിക്കായി അന്വേഷണം ഊർജ്ജിതമാക്കി. സ്ത്രീകളുടെ വിലപിടിപ്പുള്ള വിവാഹ വസ്ത്രങ്ങൾ, ആഭരണങ്ങൾ, മറ്റു വസ്തുക്കൾ എന്നിവയാണ് കടയിൽനിന്ന് നഷ്ടപ്പെട്ടത്.
വ്യാപാരിയായ കുവൈത്ത് പൗരനാണ് പൊലീസിൽ പരാതി നൽകിയത്. പ്രതി മോഷണ വസ്തുക്കളുമായി കുവൈത്തിൽനിന്ന് സ്വന്തം നാട്ടിലേക്ക് കടന്നുകളയുന്നത് തടയാൻ വിമാനത്താവള അധികൃതർക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ മുന്നോട്ടുവന്ന് അന്വേഷണത്തിൽ സഹായിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.