കുവൈത്ത് പാർലമെൻറ് സ്പീക്കർ മർസൂഖ് അൽ ഗാനിം
കുവൈത്ത് സിറ്റി: ജറൂസലമിലെ മസ്ജിദുൽ അഖ്സയിൽ ഇസ്രായേൽ നടത്തുന്ന അക്രമങ്ങളുടെ പശ്ചാത്തലത്തിൽ അറബ് ഇൻറർ പാർലമെൻറ് യൂനിയൻ പ്രത്യേക യോഗം ചേരണമെന്ന് കുവൈത്ത്. കുവൈത്ത് പാർലമെൻറ് സ്പീക്കർ മർസൂഖ് അൽ ഗാനിം ആണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം എ.െഎ.പി.യു ചെയർപേഴ്സന് കത്തെഴുതി. നീതീകരിക്കാൻ കഴിയാത്ത അക്രമവും അന്യായവുമാണ് ഇസ്രായേൽ ചെയ്യുന്നത്. ഇതിനെതിരെ യോജിച്ച് നിലപാട് എടുക്കണം. അന്താരാഷ്ട്ര സമൂഹം വിഷയത്തിൽ ഇടപെടേണ്ടതുണ്ട്. അറബ് പാർലമെൻറ് യൂനിയൻ അടിയന്തര യോഗം ചേരുന്നത് ആവശ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.