കുവൈത്ത് സിറ്റി: ഗസ്സയിൽ ഇസ്രായേൽ അധിനിവേശ സേന വീണ്ടും ആക്രമണം ആരംഭിച്ചതിനെ കുവൈത്ത് ശക്തമായി അപലപിച്ചു. ആയിരക്കണക്കിന് നിരപരാധികളുടെ ജീവൻ അപഹരിക്കുകയും തുടരുകയും ചെയ്യുന്ന ഇസ്രായേൽ ആക്രമണം തടയാൻ ലക്ഷ്യമിട്ടുള്ള എല്ലാ ശ്രമങ്ങളെയും പിന്തുണക്കാനും ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാനും അന്താരാഷ്ട്ര സമൂഹത്തോടുള്ള കുവൈത്തിന്റെ ആഹ്വാനം വിദേശകാര്യ മന്ത്രാലയം ആവർത്തിച്ചു.
ഇസ്രായേലിന്റെ തുടർച്ചയായ ലംഘനങ്ങളും അന്താരാഷ്ട്ര നിയമങ്ങളോടും മാനുഷിക നീക്കങ്ങളോടുമുള്ള അവഗണനയും മന്ത്രാലയം ചൂണ്ടിക്കാട്ടി. ഗസ്സയിൽ കൂടുതൽ ആശ്വാസവും മാനുഷിക സഹായവും എത്തിക്കേണ്ടതിന്റെ പ്രാധാന്യം കുവൈത്ത് ഊന്നിപ്പറഞ്ഞു. ഫലസ്തീനികൾക്ക് അവരുടെ സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കുന്നതിന് ഉറപ്പുനൽകുന്ന സമഗ്രവും നീതിയുക്തവുമായ ഒരു പരിഹാരത്തിൽ എത്താനുള്ള തയാറെടുപ്പിനായി ആക്രമണം സ്ഥിരമായി നിർത്താനുള്ള ശ്രമങ്ങൾ തുടരണമെന്നും ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.