കെ.ഐ.ജി അബ്ബാസിയ ഏരിയ പഠനസംഗമത്തിൽ
ഡോ. അലിഫ് ശുക്കൂർ സംസാരിക്കുന്നു
കുവൈത്ത് സിറ്റി: ഇസ്റാഅ് മിഅ്റാജ് എന്നിവയോടനുബന്ധിച്ച് കെ.ഐ.ജി അബ്ബാസിയ ഏരിയ പഠനസംഗമം നടത്തി. അബ്ബാസിയ ഇംപീരിയൽ ഹാളിൽ നടന്ന പഠനസംഗമത്തിൽ ഡോ. അലിഫ് ശുക്കൂർ വിഷയം അവതരിപ്പിച്ചു. പ്രവാചക ജീവിതത്തിലെ അദ്ഭുതകരമായ സംഭവങ്ങളിലൊന്നാണ് ഇസ്റാഅ് മിഅ്റാജ് യാത്രകൾ. ഫലസ്തീനിലെ ബൈത്തുൽ മഖ്ദിസിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്ന സംഭവം കൂടിയാണ് ഇതെന്നും അദ്ദേഹം ഉണർത്തി. അനീസ് ഫാറൂഖി ഖുർആൻ ക്ലാസെടുത്തു.
ഏരിയ പ്രസിഡന്റ് മുനീർ മഠത്തിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷാ അലി സ്വാഗതവും കൺവീനർ ഹുസൈൻ നന്ദിയും പറഞ്ഞു. ഫൈസൽ വടക്കേക്കാട് ക്വിസ് മത്സരം നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.