ഐവ ഫർവാനിയ ഏരിയ സംഘടിപ്പിച്ച റിപ്പബ്ലിക് ദിന പരിപാടി
Posted On
date_range Updated On
date_range ഐവ ഫർവാനിയ റിപ്പബ്ലിക് ദിനാഘോഷം
കുവൈത്ത് സിറ്റി: ഇസ്ലാമിക് വിമൻസ് അസോസിയേഷൻ (ഐവ) ഫർവാനിയ ഏരിയ മലർവാടി ബാലസംഘം കുട്ടികൾക്കായി റിപ്പബ്ലിക് ദിന പരിപാടി സംഘടിപ്പിച്ചു. ഐവ പ്രവർത്തക വി.എം. അമൽ റിപ്പബ്ലിക് ദിന സന്ദേശം നൽകി. ഏരിയ പ്രസിഡന്റ് ഷംല ഹഫീസ് കുട്ടികളെ സ്വാഗതം ചെയ്തു. ദേശഭക്തി ഗാനം, പ്രസംഗം, നൃത്തം, ക്വിസ്, കളറിങ് തുടങ്ങി വിവിധ പരിപാടികൾ അരങ്ങേറി. സോഹ ഖിറാഅത്ത് നടത്തി. ലസിൻ ഹഫീസ് നന്ദി പറഞ്ഞു. 70 ഓളം കുട്ടികൾ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.