ഇസ്ലാമിക് വിമൻസ് അസോസിയേഷൻ സാൽമിയ ഏരിയ ഗേൾസ് വിങ് സംഘടിപ്പിച്ച ഗേൾസ് മീറ്റ്
കുവൈത്ത് സിറ്റി: ഇസ്ലാമിക് വിമൻസ് അസോസിയേഷൻ സാൽമിയ ഏരിയ ഗേൾസ് വിങ്ങിനു കീഴിൽ കൗമാരക്കാരായ പെൺകുട്ടികൾക്കായി ഗേൾസ് മീറ്റ് സംഘടിപ്പിച്ചു. സാൽമിയ സെൻട്രൽ ഹാളിൽ നടന്ന പരിപാടിയിൽ ഗേൾസ് വിങ് വൈസ് പ്രസിഡന്റ് ഹംന ഫാത്തിമ അധ്യക്ഷത വഹിച്ചു.
ജുമൈല ഹബീബ് മുഖ്യപ്രഭാഷണം നടത്തി. ജീവിതമൂല്യങ്ങളെ തിരിച്ചറിഞ്ഞ് അവസരങ്ങൾ ഉപയോഗപ്പെടുത്തുമ്പോഴാണ് കൗമാരം നിറമുള്ളതായി മാറുന്നതെന്ന് അവർ പറഞ്ഞു. ‘കൗമാര കാലത്തെ മാനസികാരോഗ്യവും ജീവിതകഴിവുകളും’ വിഷയത്തിൽ കൗൺസലിങ് സൈക്കോളജിസ്റ്റ് റസിയ നിസാർ ക്ലാസെടുത്തു. ഫലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് സജ്ന ശിഹാബ് സംസാരിച്ചു.
ഇഫ റുഖിയ ഗാനം ആലപിച്ചു. ഹെബ സലിം ക്വിസിന് നേതൃത്വം നൽകി. ശരീഫ ഹനീൻ ഖിറാഅത്ത് നടത്തി. ഫാത്തിമ നൂറ സ്വാഗതവും മിഫ ഷിറിൻ നന്ദിയും പറഞ്ഞു. ഗേൾസ് വിങ് കൺവീനർ ഹുസ്ന നജീബ്, ജസീറ ആസിഫ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.