Posted On
date_range Updated On
date_range ഇസ്ലാമിക് സെമിനാർ പ്രചാരണ സമ്മേളനം
ഫർവാനിയ: ‘മതം, ദേശീയത, മാനവികത’ പ്രമേയത്തിൽ കുവൈത്ത് കേരള ഇസ്ലാഹി സെൻറർ ഫെബ്രുവ രി അവസാനവാരം സംഘടിപ്പിക്കുന്ന അഞ്ചാമത് ഇസ്ലാമിക് സെമിനാറിെൻറ ഭാഗമായി ഫർവാനിയ സൗത്ത് യൂനിറ്റ് പ്രചാരണ സമ്മേളനം സംഘടിപ്പിച്ചു. കെ.കെ.ഐ.സി ജനറൽ സെക്രട്ടറി സുനാശ് ഷുക്കൂർ ഉദ്ഘാടനം ചെയ്തു. അബ്ദുൽ അസീസ് നരക്കോട്, ഹാറൂൺ അബ്ദുൽ അസീസ്, അഷ്റഫ് എകരൂൽ എന്നിവർ സംസാരിച്ചു. യൂനിറ്റ് പ്രസിഡൻറ് അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. അബ്ദുൽ മുനീർ സ്വാഗതവും ഹിഫ്സുറഹ്മാൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.