കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി മുഖേന നടപ്പാക്കുന്ന കോസ്റ്റൽ കെയർ പദ്ധതി അവലോകന യോഗം ഇസ്ലാമിക് കൗൺസിൽ ജനറൽ സെക്രട്ടറി ഗഫൂർ ഫൈസി പൊന്മള ഉദ്ഘാടനം ചെയ്തു. യുവതയെ അധാർമിക, അക്രമ, തീവ്രവാദ വഴികളിൽനിന്നും പിന്തിരിപ്പിച്ചും, ധാർമികവും വിദ്യാഭ്യാസപരവും സാംസ്കാരികവും ഭൗതികവുമായ ഉന്നമനം ലക്ഷ്യമിട്ടും തീരദേശ മേഖലയെ ഉന്നത ശ്രേണിയിൽ വളർത്തിയെടുക്കുകയാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു.
എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സത്താർ പന്തലൂർ അധ്യക്ഷത വഹിച്ചു. ഇസ്ലാമിക് കൗൺസിൽ ഉന്നതാധികാരസമിതി ജോയൻറ് കൺവീനർ ഇ.എസ്. അബ്ദുറഹ്മാൻ ഹാജി, ഹവല്ലി മേഖല പ്രസിഡൻറ് അബ്ദുൽ റഹീം ഹസനി, ഫർവാനിയ മേഖല ജനറൽ സെക്രട്ടറി മനാഫ് മൗലവി, ഫഹാഹീൽ മേഖല ട്രഷറർ റഷീദ് മസ്താൻ തുടങ്ങിയവർ സംബന്ധിച്ചു. ഹാരിസ് ഫൈസി കാസർകോട് സ്വാഗതവും ആസിഫ് ദാരിമി പുളിക്കൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.